News

എല്ലാവർക്കും ഇത് സാധിക്കില്ല’; വണ്ണക്കുറവ് അനുഭവം പങ്കുവച്ച് സൗഭാഗ്യ

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ പങ്കുവയ്ക്കുന്ന വീഡിയോകളും വ്‌ളോഗുകളും കാണാൻ നിരവധി കാഴ്ചക്കാരുണ്ട്. ഇപ്പോൾ താരം അടുത്തിടെ നടത്തിയ ബോഡി ട്രാൻസ്ഫർമേഷനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. എങ്ങനെ ഇത്രയും ശരീരഭാരം കുറച്ചെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ.

ശരീരഭാരം കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇഞ്ചക്ഷൻ എടുത്തിരുന്നെന്ന് സൗഭാഗ്യ പറയുന്നു. മൂന്ന് മാസം കൊണ്ട് 16 കിലോ ശരീരഭാരമാണ് കുറച്ചത്. ഇതിനൊപ്പം കൃത്യമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നിരുന്നെന്നും താരം വ്യക്തമാക്കുന്നു.

സൗഭാഗ്യയുടെ വാക്കുകളിലേക്ക് ‘എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ട്രാൻസ്ഫർമേഷൻ പ്രോംഗ്രാം അല്ല ഇത്. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ ലഭിച്ച ശേഷം മാത്രമേ എടുക്കാൻ പറ്റൂ. അതിന് ശരിയായ കാൻഡിഡേറ്റായിരുന്നു ഞാൻ. അർജുൻ ചേട്ടന് എടുക്കാൻ പറ്റില്ല. കുറച്ച് ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിന് ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കുകയുള്ളൂ. ചികിത്സയാകുമ്പോൾ ചെറിയ സൈഡ് എഫക്ട് ഒക്കെ ഉണ്ടാകുമല്ലോ. അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം അതിനേക്കാൾ പ്രധാനമായതുകൊണ്ട് അതൊക്കെ സഹിക്കാൻ പറ്റി’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button