Cinema

‘കീമോ കഠിനമായിരുന്നു, പക്ഷേ ഞാൻ അതിനേക്കാൾ ശക്തയായിരുന്നു’; അർബുദത്തെ അതിജീവിച്ച് നടി ഉമാ ശങ്കരി

രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിനിന്ന നടി ഉമാ ശങ്കരി അർബുദ ചികിത്സയുടെ നിർണ്ണായക ഘട്ടം പിന്നിട്ടു. തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം താരം നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അപ്രതീക്ഷിതമായി വന്ന രോഗവിവരം തുടക്കത്തിൽ വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും, പിന്നീട് അതിനെ ഉൾക്കൊള്ളാനും ധൈര്യത്തോടെ നേരിടാനും തയ്യാറായെന്ന് ഉമ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, തന്റെ കീമോതെറാപ്പി ചികിത്സ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “കീമോ കഠിനമായിരുന്നു, ഞാൻ അതിനേക്കാൾ ശക്തയായിരുന്നു. അവസാനത്തെ ഇൻഫ്യൂഷൻ. അടുത്ത അധ്യായത്തിലേക്കുള്ള ചവിട്ടുപടി” എന്ന ആത്മവിശ്വാസം നിറഞ്ഞ കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.

തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന ഉമാ ശങ്കരി ‘കുബേരൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്. തുടർന്ന് വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടു. മുപ്പതോളം സിനിമകളിൽ അഭിനയിച്ച ഉമ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button