Cinema

ദുൽഖറിന്റെ ചേച്ചിയായി സ്വാസിക; പ്രായം വെറും നമ്പർ മാത്രം, താരത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു!

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആകാശംലോ ഒക താര’. ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയായി വേഷമിടുന്ന നടി സ്വാസികയെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രായത്തിൽ ഇളയതാണെങ്കിലും ആ കഥാപാത്രത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ചേച്ചിയുടെ വേഷം ചെയ്യാൻ തയ്യാറായ സ്വാസികയുടെ അഭിനയം വളരെ സ്വാഭാവികവും മികച്ചതുമാണെന്ന് ദുൽഖർ പ്രശംസിച്ചു.

“സിനിമയിൽ എന്റെ ചേച്ചിയായിട്ടാണ് സ്വാസിക അഭിനയിക്കുന്നത്. പക്ഷേ അവർക്ക് എന്നേക്കാൾ പ്രായം കുറവാണ്. എന്നിട്ടും ഈ വേഷം ഏറ്റെടുത്തതിന് സ്വാസികയ്ക്ക് നന്ദി. അവരോടൊപ്പമുള്ള ഓരോ ദിവസത്തെയും ഷൂട്ടിംഗ് നല്ലൊരു അനുഭവമായിരുന്നു. അവരുടെ അഭിനയം അത്രത്തോളം വിശ്വസനീയമായതുകൊണ്ട് ഞാൻ ശരിക്കും അവരുടെ അനിയനാണെന്ന് തോന്നിപ്പോയി. അത്രയും മികച്ച അഭിനേത്രിയാണ് അവർ,” ദുൽഖർ പറഞ്ഞു.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിലൊരുങ്ങുന്ന ചിത്രത്തിൽ ‘കൃഷ്ണ’ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ‘കല്പന’ എന്ന നായികാവേഷം ചെയ്യുന്നത്. സമൂഹം മുന്നിൽവെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തമിഴ് താരം ശ്രുതി ഹാസൻ ചിത്രത്തിൽ ‘രോഹിണി’ എന്ന ശക്തമായ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വേഷമാണിത്. റൂഹാനി, മുരളി ശർമ്മ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സംഗീതാസ്വാദകർ ഏറ്റെടുക്കിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button