Cinema

ആദ്യം അകൽച്ച, ഇപ്പോൾ കാണാതെ ഉറക്കമില്ല! ധനുഷുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം

മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ് തമിഴ് ചിത്രം ‘ഓം’ 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞദിവസം താരങ്ങൾ കൊച്ചിയിലെത്തിയിരുന്നു. പ്രൊമോഷനിടയ്ക്ക് മമ്മൂട്ടി പറഞ്ഞ് വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ തനതായ നർമ്മം കലർന്ന ശൈലിയിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. തന്നെക്കുറിച്ച് താൻ പോലും കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത കാര്യങ്ങളൊക്കെയാണ് ധനുഷ് വേദിയിൽ വിളിച്ചുപറഞ്ഞതെന്ന് മമ്മൂട്ടി ചിരിയോടെ പറഞ്ഞത് സദസിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു. ധനുഷിന് ആദ്യം കുറച്ച് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ എന്നെ കാണാതെ ഉറങ്ങില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.’ആദ്യം ധനുഷിന് എന്നോട് ഒരു അകൽച്ചയുണ്ടായിരുന്നു, ഞാൻ വിടുമോ?

നമ്മൾ ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ, ഞാൻ അങ്ങ് ചേർത്തുപിടിച്ചു. എല്ലാം സെറ്റാക്കി. ഇപ്പോൾ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരില്ല. ആ കണ്ടീഷനാക്കിയിട്ടുണ്ട്. ആദ്യം തന്നെ പറയാം. ഇതൊരു മലയാള പടമല്ല. തമിഴ് പടമാണ്. പക്ഷേ നിങ്ങളുടെ ഈ ആവേശവും കാണുമ്പോൾ ഇതൊരു മലയാള പടം പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു മലയാള പടത്തിന് എടുക്കുന്നതിനെക്കാൾ മൂന്നും നാലും ഇരട്ടി എഫർട്ട് ഞാൻ ഈ പടത്തിന് വേണ്ടി എടുത്തിട്ടുണ്ട്’- മമ്മൂട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button