Cinema

രാമനായി രൺബീർ കപൂർ വേണ്ട, പരശുരാമനായി മമ്മൂട്ടി മതിയായിരുന്നു; ആർ. ശ്രീലേഖയുടെ പ്രതികരണം

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ‘രാമായണ – പാർട്ട് 1’ എന്ന സിനിമയിലെ അഭിനയത്തെക്കുറിച്ച് പ്രതികരണവുമായി ബി.ജെ.പി. കൗൺസിലർ ആർ. ശ്രീലേഖ. ചിത്രത്തിൽ പരശുരാമന്റെ വേഷം മമ്മൂട്ടിക്ക് നൽകിയിരുന്നെങ്കിൽ വളരെ നന്നായേനെയെന്നും രാമന്റെ വേഷത്തിന് രൺബീർ കപൂർ ചേരുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. വളരെയേറെ ഭാവാഭിനയമുള്ള നടനാണ് രൺബീർ എങ്കിലും, ഈ സിനിമയിൽ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങൾ അധികം കാണാൻ സാധിക്കുന്നില്ലെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.

പ്രണയം, അച്ഛനുമായുള്ള പിരിയൽ, ദേഷ്യം തുടങ്ങി വികാരത്തള്ളിച്ചയുള്ള രംഗങ്ങളിലെല്ലാം രൺബീറിന്റെ മുഖവും കണ്ണുകളും എപ്പോഴും ബുദ്ധനെപ്പോലെ ശാന്തമായിട്ടാണ് കാണപ്പെടുന്നതെന്ന് ആർ. ശ്രീലേഖ പറഞ്ഞു. കണ്ണുകളിൽ അഭിനയം വരുന്നില്ലെന്നും, പരശുരാമന്റെ വേഷവും രൺബീർ തന്നെ ചെയ്യണമായിരുന്നോ എന്ന് തോന്നിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു. പരശുരാമന്റെ റോൾ മമ്മൂട്ടിക്ക് കൊടുത്തിരുന്നെങ്കിൽ അത് കൂടുതൽ മികവുറ്റതായേനെയെന്നും ശ്രീലേഖ വ്യക്തമാക്കി

അതേസമയം, നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ – പാർട്ട് 1’ ബോക്സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button