Cinema

ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ്! 1,384 കോടി നേടി നിതേഷ് തിവാരിയുടെ ‘രാമായണം’

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതാദേവിയായും എത്തുന്ന ചിത്രത്തിൽ യഷാണ് ശക്തനായ വില്ലൻ കഥാപാത്രമായ രാവണനായി വേഷമിടുന്നത്. ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം തന്നെ 1,384.50 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്ത ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയറ്റർ റിലീസ് ധർമ്മ പ്രൊഡക്ഷൻസാണ് നിർവഹിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. മലയാളികളുടെ പ്രയനടി ശോഭന കൈകേയിയായും, പ്രശസ്ത താരം അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂടാതെ രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത ലോകത്തെ ഇതിഹാസങ്ങളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ദൃശ്യവിസ്മയങ്ങളിലൊന്നായാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്താണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button