News

അവൻ എന്നെ ചതിച്ചു’ പ്രണയവേദന പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി ഹരിദാസ് തന്റെ പഴയൊരു പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കടുത്ത വഞ്ചനയെക്കുറിച്ചും തുറന്നുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ്സ് തുറന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തനിക്ക് പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗം പേരും വളരെ നല്ല വ്യക്തികളായിരുന്നുവെന്നും രഞ്ജിനി പറയുന്നു. എന്നാൽ അതിനിടയിൽ കടന്നുവന്ന ഒരാൾ തന്നെ കടുത്ത രീതിയിൽ ചതിച്ചുവെന്നും, തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കുറ്റബോധം തോന്നുന്ന ഒരേയൊരു കാര്യം ആ വ്യക്തിയുമായുള്ള ബന്ധമാണെന്നും പേര് വെളിപ്പെടുത്താതെ രഞ്ജിനി വ്യക്തമാക്കി.

നുണയനും നാർസിസിസ്റ്റുമായ ഒരു വൃത്തികെട്ടവനായിരുന്നു അവനെന്നും എല്ലാം ഒരൊറ്റ പാക്കേജിലാണ് തനിക്ക് കിട്ടിയതെന്നും താരം പറഞ്ഞു. മനുഷ്യർ ഇത്രത്തോളം വഞ്ചന കാണിക്കുമെന്ന് താൻ കരുതിയില്ല. പ്രണയിക്കുന്നതും വഴക്കിടുന്നതും പിന്നീട് പിരിയുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഒരാളോട് പ്രണയമാണെന്ന് പറയുകയും അതേസമയം തന്നെ രഹസ്യമായി വഞ്ചിക്കുകയും ചെയ്യുന്നത് അറപ്പുളവാക്കുന്ന കാര്യമാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. അതിനുശേഷം കോവിഡ് കാലത്ത് തനിക്ക് മനോഹരമായ മറ്റൊരു പ്രണയമുണ്ടായിരുന്നെങ്കിലും അതും അവസാനിച്ചുവെന്നും നിലവിൽ താൻ സിംഗിളാണെന്നും താരം വെളിപ്പെടുത്തി. അമ്മ ഒറ്റയ്ക്കാണ് തന്നെ വളർത്തിയത് എന്നതുകൊണ്ട് തന്നെ കൂട്ടില്ലാതെ ജീവിക്കാൻ തനിക്കറിയാമെന്നും, ഇതുവരെ വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button