News

‘ജീവിതത്തിലെ അത്ഭുതം’; സിബിനെ കുറിച്ച് ആര്യ ബഡായിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

ർത്താവ് സിബിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പുമായി നടി ആര്യ ബഡായി. തന്റെ ജീവിതത്തിലെ അത്ഭുതമാണ് സിബിനെന്നും അത് തന്നെ ജീവിത്തിലെ മികച്ചൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയെന്നും ആര്യ പറയുന്നു. ജീവിത പങ്കാളി എന്ന നിലയിലും അച്ഛനെന്ന നിലയിലും സിബിൻ അത്ഭുതമാണെന്ന് പറഞ്ഞ ആര്യ, തങ്ങളുടെ മുന്നിലുള്ളത് മനോഹരമായൊരു ഭാവിയാണെന്നും പറഞ്ഞു.

ആര്യയുടെ വാക്കുകൾ ഇങ്ങനെ

മനോഹരമായ മറ്റൊരു ജൂലൈ 1 കൂടി അവസാനിക്കുകയാണ്. ഒരുപാട് സന്തോഷവും സമാധാനവും കൊണ്ട് എൻ്റെ മനസ് നിറഞ്ഞിരിക്കുന്നു. ഇന്ന് എൻ്റെ പുരുഷൻ്റെ ജന്മദിനമാണ്. ഇപ്പോഴുള്ള എൻ്റെ വികാരം എന്തെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവൻ എന്റെ ജീവിതത്തിലെ ഒരു അത്ഭുതമാണ്. ആ ഒരു അത്ഭുതം എന്നെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് കൊണ്ടുപോയി. ഞാൻ അവിടെ നിലയുറപ്പിച്ച് കഴിഞ്ഞു. എനിക്ക് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല. നമുക്ക് മുന്നിലുള്ളത് മനോഹരമായ ഒരു ഭാവിയാണ്. ഒരു ജീവിത പങ്കാളി എന്ന നിലയിലും പിതാവെന്ന നിലയിലും അദ്ദേഹം വലിയ അത്ഭുതമാണ്.

മിസ്റ്റർ ഹസ്ബൻഡ്, ഇത്തവണ ചെറിയൊരു പിറന്നാൾ ആഘോഷമാണ് നടന്നത്. വലിയ ഫാൻസി സമ്മാനങ്ങൾ ഒന്നുമില്ല. പക്ഷേ നിങ്ങൾക്ക് ഇഷ്ടമുള്ളത് പാചകം ചെയ്യാൻ എനിക്ക് പറ്റി. വൈകിയെങ്കിലും നമ്മൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഒന്നിച്ച് താമസിച്ചു. ഇന്ന് മാത്രമല്ല എല്ലാ ദിവസവും ഞങ്ങൾ നിങ്ങളെ ആഘോഷിക്കുന്നുണ്ട്. എൻ്റെ മുഴുവൻ ജീവിതത്തിൻ്റെ സ്നേഹത്തിനും വെളിച്ചത്തിനും ജന്മദിനാശംസകൾ. ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു ഡാഡി. വ്യക്തിപരമായും സോഷ്യൽ മീഡിയ വഴിയും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച നിങ്ങളോരോരുത്തർക്കും നന്ദി.

2025 ഓ​ഗസ്റ്റ് 20ന് ആയിരുന്നു ആര്യയുടേയും ഡിജെയും കൊറിയോ​ഗ്രാഫറുമായ സിബിന്റേയും വിവാഹം. ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button