Cinema

സന്നിധാനത്ത് മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന്റെ ഷൂട്ടിങ്ങില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

പത്തനംതിട്ട: തരുണ്‍ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിന്റെ സന്നിധാനത്തെ ചിത്രീകരണം നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചത്.

ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതാണ് അനുമതി നിഷേധിക്കാൻ കാരണമായത്. എന്നാൽ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ഈ ഭാഗങ്ങളിൽ ചിത്രീകരണം നടക്കും.

ചിത്രീകരണത്തിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ‘ലൗലജൻ’ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജനെ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ് ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുന്നു.

ബിനു പപ്പു സഹസംവിധാനവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈൻ. ഗോകുൽദാസ് ആർട്ട് ഡയറക്ഷനും മഷാർ ഹംസ കോസ്റ്റ്യൂമും സുധർമൻ പ്രൊഡക്ഷൻ കൺട്രോളറായും റോണെക്സ് സേവിയർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ഒബ്സ്ക്യൂറ എന്റർടൈൻമെന്റാണ് ചിത്രത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button