Cinema
ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ രഹസ്യമൊഴി നൽകി

കൊച്ചി: നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് അൻസിബ രഹസ്യമൊഴി നൽകിയത്.
ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ടിനി ടോമിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നൽകിയ ശേഷം അൻസിബ പ്രതികരിച്ചു.
കോടതി നിർദ്ദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരും.



