Cinema
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കുമോ? പ്രഖ്യാപനം അൽപ്പസമയത്തിനകം

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ പുരസ്‌കാര പ്രഖ്യാപനം കാത്തിരിക്കുന്നത്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം എന്നിവയാണ് അവസാന റൗണ്ടിലെത്തിയ മലയാള ചിത്രങ്ങൾ.
ഭ്രമയുഗത്തിലെ വിസ്‌മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മമ്മൂട്ടിക്ക് പുറമെ, കിഷ്‌കിന്ധകാണ്ഡത്തിൽ മികച്ച അഭിനയം കാഴ്‌ചവച്ച വിജയരാഘവനും അവാർഡ് പോരാട്ടത്തിലുണ്ട്. 2024ൽ റിലീസ് ചെയ്‌ത ചിത്രങ്ങളാണ് പ്രശസ്‌ത മലയാളി സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്. 11 അംഗ ജൂറിയുടെ അവാർഡ് നിർണയം ഇന്നലെ പൂർത്തിയായിരുന്നു.



