Cinema

കോളേജ് കാലത്തെ പ്രണയം, പിന്നെ ബ്രേക്കപ്പ്! വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് തുറന്നുപറഞ്ഞത് കേട്ടോ?

പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. കോളേജ് കാലത്തെ ഒന്നര വർഷം നീണ്ട പ്രണയവും, പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലും, അതിനുശേഷമുള്ള അതിജീവനവുമാണ് ജേസൺ പങ്കുവെക്കുന്നത്. ബ്രേക്കപ്പ് നൽകിയ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും താരം സംസാരിച്ചു.

ജീവിതത്തിൽ ഒരേയൊരു പ്രണയമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജേസൺ പറയുന്നു. കുറേ നാൾ മുൻപ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു അത്. ഒന്നര വർഷത്തോളം തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അത് പരസ്പരം സംസാരിച്ച് പിരിഞ്ഞ ഒരു മൂച്വൽ ബ്രേക്ക് അപ്പ് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് താൻ വേറൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങളെല്ലാം താൻ ഇരുന്ന് കേൾക്കുമായിരുന്നുവെന്നും ജേസൺ ഓർത്തെടുത്തു. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ട് തങ്ങൾ തമ്മിൽ ഒരു അകലം പാലിച്ചിരുന്നുവെന്നും വേണ്ട എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ താൻ എപ്പോഴും തന്നെത്തന്നെ കൺട്രോൾ ചെയ്യുമെന്നും ജേസൺ പറഞ്ഞു. ഇപ്പോൾ താൻ കംപ്ലീറ്റ്ലി ഓക്കെയാണെന്നും ആ സമയത്ത് അത് സംഭവിച്ചത് നന്നായിയെന്നും നമ്മൾ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രേക്കപ്പിന് ശേഷം താൻ സിഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങിയെന്നും ജേസൺ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button