News

കാൻസർ മൂന്നാം ഘട്ടം; കീമോ ആരംഭിച്ചു, പിന്തുണ അഭ്യർത്ഥിച്ച് രേണു സുധി

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ സാന്നിധ്യമായ രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ചു. രോഗം മൂന്നാം ഘട്ടത്തിലാണെന്നും ഇപ്പോൾ കീമോ തെറാപ്പി ആരംഭിച്ചിരിക്കുകയാണെന്നും രേണു വ്യക്തമാക്കി.

15-ാം വയസിൽ കണ്ടെത്തിയ ഒരു മുഴയാണ് പിന്നീട് കാൻസറായി മാറിയതെന്ന് രേണു വെളിപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ശരീരത്തിൽ പിക് ലൈൻ സ്ഥാപിച്ചതായും അതിനാൽ ശക്തമായ വേദന അനുഭവപ്പെടുന്നതായും അവർ പറഞ്ഞു. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതായും മുഖത്തും ശരീരത്തും പാടുകൾ വന്നുതുടങ്ങിയതായും രേണു പങ്കുവെച്ചു.

വേദനയോടെ വിശ്രമിക്കുന്ന സമയങ്ങളിൽ ഒരു പാട്ട് പാടി ആശ്വാസം കണ്ടെത്തുന്നുവെന്നും, താൻ പാടിയ പാട്ട് കേട്ട് എല്ലാവരും പ്രാർത്ഥിക്കണമെന്നും രേണു വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ ആശ്വാസ വാക്കുകളുമായി എത്തുകയാണ്.

ചികിത്സയ്ക്കായി സാമ്പത്തിക സഹായം ആവശ്യമായിരുന്നുവെന്നും അതിനാലാണ് സബ്സ്ക്രിപ്ഷൻ, യൂട്യൂബ് വരുമാന മാർഗങ്ങൾ തുടങ്ങിയവ തുടർന്നതെന്നും രേണു പറഞ്ഞു. “ചികിത്സ ആവശ്യമാണെന്ന് അറിയാമായിരുന്നു, അതിനാൽ ലഭിക്കുന്ന വരുമാനം ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനം” എന്നും അവർ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്ന രേണുവിന് പിന്തുണയുമായി സോഷ്യൽ മീഡിയ ഒന്നാകെ പ്രതികരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button