വേളാങ്കണ്ണി പള്ളിയിൽ മുട്ടിലിഴഞ്ഞ് അനുശ്രീയുടെ പ്രാർത്ഥന; എന്താണ് ആഗ്രഹമെന്ന് ചോദിച്ച് ആരാധകർ

പ്രശസ്തമായ വേളാങ്കണ്ണി പള്ളി സന്ദർശിച്ച് നടി അനുശ്രീ. പള്ളിയിലെ പരമ്പരാഗത ആചാരമായ മുട്ടിലിഴഞ്ഞ് പ്രാർത്ഥനയും അനുശ്രീ നടത്തി. നടി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം വൈകാരികമായ കുറിപ്പും അനുശ്രീ പങ്കുവച്ചു.
എന്നെ സംബന്ധിച്ച് ദൈവങ്ങളെല്ലാം ഒരേ ദിവ്യശക്തിയാണ്. വിശ്വാസത്തിന് അതിരുകളും പ്രാർത്ഥനയ്ക്ക് ലേബലുകളും ആവശ്യമില്ല. അത് ആത്മാവും ദൈവികതയും തമ്മിലെ മനോഹരമായ ബന്ധം മാത്രമാണ്. എവിടെ പ്രാർത്ഥിക്കുന്നു, ആരെ വിശ്വസിക്കുന്നു എന്നത് നിർണയിക്കേണ്ടത് ജാതിയോ മതമോ അല്ല. വിശ്വാസവും ഉള്ളിൽ അനുഭവപ്പെടുന്ന കണക്ഷനും മാത്രമാണെല്ലാം. മനസിന് സമാധാനം അനുഭവപ്പെടുന്നിടത്ത് പ്രാർത്ഥിക്കുക.
മനസിൽ തോന്നുന്നത് ദൈവത്തോട് പറയുക. ആ കണക്ഷന്റെ ശക്തിയിൽ വിശ്വസിക്കുക, പ്രാർത്ഥിക്കുക’ – അനുശ്രീ കുറിച്ചു.നിരവധിപേരാണ് അനുശ്രീയുടെ പോസ്റ്റിന് ലൈക്കും കമന്റുമിട്ടിരിക്കുന്നത്. ആഗ്രഹം നടന്നാൽ ഞങ്ങളെ അറിയിക്കണമെന്നാണ് ഒരാളുടെ കമന്റ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ലക്ഷക്കണക്കിനുപേരാണ് അനുശ്രീയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.



