News

നയനയെ സംശയിച്ച് ആദർശ്

നന്ദുവിനെ കാണാനായി ദേവയാനിയും നയനയും വീട്ടിലെത്തിയിട്ടുണ്ട് . അവര്‍ ഇരുവരും നന്ദുവിനെ ഉപദേശിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് എത്തിയിട്ടുള്ളത് . നന്ദു കാരണം അനിയുടെയും അനാമികയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി അവര്‍ അകലരുതെന്ന് ദേവയാനിയ്ക്ക് നിര്‍ബന്ധം ഉണ്ട്. ഇനി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയല്‍ റിവ്യൂ നോക്കാം.

ദേവയാനിയും നയനയും നന്ദുവിനോട് അനിയുമായി അകലം വെക്കണമെന്ന് ആവശ്യപ്പെടുകയാണ്. നന്ദു കാരണം അനിയുടെയും അനാമികയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി അവര്‍ അകലരുതെന്ന് ദേവയാനി അവളോട് പറയുന്നു. നയനയും ദേവയാനിയും ഇതെല്ലാം പറയുമ്പോള്‍ ചങ്ക് പൊട്ടിയാണ് നന്ദു അതെല്ലാം കേട്ടുകൊണ്ട് നിന്നത് . അവള്‍ക്ക് മറിച്ച് എന്ത് പറയാനാകും . എന്തായാലും ശ്രദ്ധിക്കാമെന്ന മറുപടി പറഞ്ഞ് നന്ദു നിര്‍ത്തി.

അതേസമയം അനന്തപുരിയില്‍ കനകയും ഗോവിന്ദനും വരുമ്പോഴെല്ലാം മോശമായി പെരുമാറേണ്ടിവരുന്നതിന്റെ വിഷമം പറയുകയാണ് ദേവയാനി. അതുകൊണ്ട് ഇന്ന് അടുക്കളയിലെ പാചകത്തിന് താനും കൂടുന്നുണ്ടെന്നും തന്നെ അതിഥിയായി കൂട്ടേണ്ടെന്നും ദേവയാനി കനകയോട് പറയുന്നു. അങ്ങനെ കനകയും നയനയും ദേവയാനിയും കൂടി ഒരു കലക്കന്‍ സദ്യ ഒരുക്കി. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടന്ന് ആദര്‍ശ് വീട്ടിലെത്തിയത്. ആദര്‍ശിനെ കണ്ടതും എല്ലാവരും ഞെട്ടിപോയി . കനക വേഗം ദേവയാനിയെ മുറിയില്‍ ഒളിപ്പിച്ചിരുത്തി. എന്നാലും ആദര്‍ശ് പെട്ടന്ന് അങ്ങോട്ട് വന്നത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലായില്ല. നന്ദുവിന് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കൊണ്ടാണ് ആദര്‍ശ് അങ്ങോട്ട് വന്നതെങ്കിലും നയനയുടെ പെരുമാറ്റത്തിലെ സംശയം തന്നെയായിരുന്നു കാരണം.

പുറത്ത് ദേവയാനിയുടെ കാര്‍ കിടക്കുന്നത് കണ്ടപ്പോഴേ ആദര്‍ശിന്റെ ചെറിയ സംശയമുണ്ട്. പക്ഷെ ദേവയാനിയെ വീടിനുള്ളില്‍ കണ്ടതുമില്ലല്ലോ…. എന്തായാലും വന്ന സ്ഥിതിക്ക് ഒന്നിച്ചിരുന്ന് സദ്യ കഴിക്കാമെന്ന് ആദര്‍ശ് പറയുകയും അങ്ങനെ എല്ലാവരുമൊന്നിച്ച് സദ്യ കഴിക്കാന്‍ ഇരിക്കുകയും ചെയ്തു . അതേസമയം ആദര്‍ശിന് ഇനി വല്ല സംശയവുമുണ്ടോ എന്ന് ആലോചിച്ച് ടെന്‍ഷനടിച്ചിരിക്കുകയാണ് ദേവയാനി. കനക ആദര്‍ശിന് ഭക്ഷണം വിളമ്പിക്കൊടുത്ത ശേഷം ദേവയാനിക്കടുത്തെത്തി ഇതുവരെ പ്രശ്‌നമില്ലെന്ന് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ ബാക്കി കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡില്‍ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button