ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ തിയേറ്ററുകളിൽ തരംഗം; ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിൽ!

കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുന്ന ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ബോക്സ് ഓഫീസിൽ ശ്രദ്ധേയമായ വിജയം നേടുന്നു. നവാഗതനായ തമ്പി സംവിധാനം ചെയ്ത ഈ ഫാമിലി ഡ്രാമ, ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് കരസ്ഥമാക്കുന്നത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം ഫാസ്റ്റ് ഫില്ലിങ്ങും ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ബുക്ക് മൈ ഷോ ബുക്കിങ്ങിലും ഓരോ മണിക്കൂറിലും ട്രെൻഡിങ് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ചിത്രത്തിൽ നർമ്മ മുഹൂർത്തങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സജിത് പുരുഷന്റെ ക്യാമറയും സനൽ ദേവിന്റെ സംഗീതവും ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ അനുഭവത്തെ കൂടുതൽ മികവുറ്റതാക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാണം നിർവഹിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് എന്നിവരാണ്. കേരളത്തിലുടനീളം മികച്ച കളക്ഷനോടെ പ്രദർശനം തുടരുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വിജയം നേടുന്ന കുടുംബ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്.



