News

അടുത്ത യുദ്ധം ജലത്തിനോ എണ്ണയ്ക്കോ വേണ്ടിയാകില്ല? ട്രംപ്–ഷി കൂടിക്കാഴ്ച നൽകുന്നത് നിർണായക സൂചന

ലോകത്തെ അടുത്ത ഏറ്റവും വലിയ യുദ്ധം ജലത്തിനോ എണ്ണയ്ക്കോ വേണ്ടിയാകുമെന്നായിരുന്നു പ്രവചനം. എന്നാൽ ഇനിയൊരു യുദ്ധമുണ്ടായാൽ അത് എണ്ണയ്ക്കോ ജലത്തിനോ വേണ്ടിയായിരിക്കില്ല. പകരം ഭൂമിയിലെ അപൂർവ്വ ധാതുക്കൾക്ക് വേണ്ടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഈ ആഗോള പ്രശ്നത്തിന്റെ കേന്ദ്രബിന്ദുവാകട്ടെ ഏറ്റവും കൂടുതൽ അപൂർവ്വ ധാതുനിക്ഷേപമുള്ള ചൈനയായിരിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. പുത്തൻ സാങ്കേതികവിദ്യയിലും നിർമാണത്തിലും തങ്ങളുടെ ആധിപത്യം നിലനിർത്താൻ അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന മത്സരം വരുംദിവസങ്ങളിൽ ആഗോളതലത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും ഇത് ഭാവിയിൽ യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നുമാണ് നിരീക്ഷകരുടെ കണക്കുക്കൂട്ടൽ.

എന്താണ് ആപൂർവ്വ ധാതുങ്ങൾ? ഇലക്ട്രിക് വാഹനങ്ങൾ,സ്മാർട്ട്ഫോണുകൾ, പുനഃരുപയോഗ ഊർജ സംവിധാനങ്ങൾ, സാറ്റ്‌ലൈറ്റുകൾ, മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ നിർമിക്കാൻ ആവശ്യമായ 17 മൂലകങ്ങളുടെ ഒരു കൂട്ടമാണിത്. പ്രകൃതിയിൽ നിന്നും ഇവ ലഭ്യമാണെങ്കിലും ശുദ്ധമായ രൂപത്തിൽ വേർതിരിച്ചെടുക്കുന്നത് വളരെ അപകടകരവും കഠിനവുമാണ്. നിലവിൽ ലോകത്തിലെ അപൂർവ്വ ധാതു നിക്ഷേപത്തിന്റെ 70 ശതമാനവും അവ ശുദ്ധീകരിക്കാനുള്ള ശേഷിയുടെ 92 ശതമാനവും ചൈനയുടെ കൈകളിലാണ്.

ട്രംപ് -ഷി ജിൻപിംഗ് കൂടിക്കാഴ്ച

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ച ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. പതിവ് രീതിയിൽ നിന്ന് മാറി ട്രംപും ഭാര്യയും നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് ഷി ജിൻപിംഗിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചത്. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഉണ്ടാകാറുള്ള നിയന്ത്രണങ്ങൾ ഇത്തവണ ഇല്ലായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ നടന്ന ഈ നിർണായകമായ കൂടിക്കാഴ്ചയും

ഉഭയകക്ഷി ചർച്ചകളുമാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേൽ 350 ശതമാനം വരെ നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ് ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുമായുള്ള വ്യാപാര കരാർ 2027 ജനുവരി 10 വരെ നീട്ടാൻ സമ്മതിക്കുകയായിരുന്നു. മാത്രമല്ല നികുതി കേവലം 10 ശതമാനമായി കുറയ്ക്കാനും ട്രംപ് തയ്യാറായി. ഒപ്പം യുഎസിലെ മുൻനിര കമ്പനികളുടെ തലവന്മാരായ ഇലോൺ മസ്ക് ( ടെസ്‌ല), സുന്ദർ പിച്ചൈ (ഗൂഗിൾ), സത്യ നാദെല്ല (മൈക്രോസോഫ്റ്റ്) തുടങ്ങിയ പ്രമുഖർ പങ്കെടുത്ത അത്താഴവിരുന്നും ഷി ജിൻപിംഗിന് നൽകിയിരുന്നു.

ട്രംപിന്റെ മാറ്റം നൽകുന്ന സൂചന സാങ്കേതിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അപൂർവ്വ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് അമേരിക്കൻ വിപണിയെ തകർക്കുമെന്ന തിരിച്ചറിവാണ് ട്രംപിന്റെ പുതിയ സമീപനത്തിന് പിന്നിലെ പ്രധാന കാരണം. ധാതുക്കളുടെ കയറ്റുമതിയിൽ ചൈനയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ അമേരിക്ക മറ്റ് രാജ്യങ്ങളിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി 2025 ഏപ്രിലിൽ യുഎസ് യുക്രെയ്‌നുമായി നി‌ർണായകമായ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഇതോടെ രാജ്യത്തെ വലിയ തോതിലുള്ള അപൂർവ്വ ധാതു നിക്ഷേപങ്ങളും ലിഥിയം, ടൈറ്റാനിയം എന്നിവ വേർതിരിച്ചെടുക്കാനും അമേരിക്കൻ കമ്പനികൾക്ക് അനുമതി നൽകാൻ യുക്രെയ്ൻ നിർബന്ധിതരായി.

പാകിസ്ഥാനിൽ അപൂർവ്വ ധാതുക്കളുടെ പര്യവേക്ഷണത്തിനും സംസ്കരണത്തിനുമായി യുഎസ് 500 മില്യൺ ഡോളറിന്റെ നിക്ഷേപ കരാറിൽ ഒപ്പുവച്ചിരുന്നു. 2025 ഓക്ടോബറിൽ പാകിസ്ഥാൻ തങ്ങളുടെ ആദ്യത്തെ കയറ്റുമതിയും നടത്തിയിരുന്നു. ചൈന തങ്ങളുടെ ആഗോള മേധാവിത്വം ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ തങ്ങളുടെ സാങ്കേതികവും സൈനികപരവുമായ മുൻതൂക്കം നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ് അമേരിക്ക. അപൂർവ്വ ധാതുക്കൾക്ക് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ശക്തികളുടെ പോരാട്ടം ഭാവിയിൽ ഒരു ആഗോള യുദ്ധത്തിലേയ്ക്ക് നയിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button