Cinema

85 കോടി ആസ്തി, കോടികളുടെ പ്രതിഫലം; തൃഷയുടെ ആഡംബര ജീവിതം വീണ്ടും ചർച്ചയിൽ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക തൃഷ കൃഷ്ണന്റെ ആസ്തിയും ജീവിതശൈലിയും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ തൃഷയ്ക്ക് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

‘ഗില്ലി’, ‘സാമി’, ‘അഭിയും നാനും’, ‘വിണ്ണൈത്താണ്ടി വരുവായാ’, ‘മങ്കാത്ത’, ‘96’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ‘വർഷം’, ‘നുവ്വോസ്താനന്റെ നെനൊദ്ദന്തനാ’ തുടങ്ങിയ തെലുങ്ക് ഹിറ്റുകളിലൂടെയും തൃഷ ദക്ഷിണേന്ത്യയിലെ മുൻനിര താരമായി മാറി.

‘പൊന്നിയിൻ സെൽവൻ’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് പിന്നാലെ തൃഷ പ്രതിഫലം ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെ താരം പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇത് 5 മുതൽ 10 കോടി രൂപ വരെയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

പ്രമുഖ ജ്വല്ലറി, ഫാഷൻ, ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെയും തൃഷയ്ക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. പരസ്യങ്ങളിൽനിന്ന് പ്രതിവർഷം ഏകദേശം 9 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ‘ടൈംസ് എന്റർടൈൻമെന്റ്’ റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ് തൃഷ താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബീജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് ഷേഡുകളിലുള്ള ഇന്റീരിയറും ആർട്ട് വർക്കുകളും പെയിന്റിംഗുകളും വലിയ വോക്ക്-ഇൻ വാർഡ്രോബും വീടിന്റെ പ്രത്യേകതകളാണ്.

തെലുങ്ക് സിനിമകളുടെ ചിത്രീകരണ സമയത്ത് താമസിക്കുന്നതിനായി ഹൈദരാബാദിലും ഏകദേശം 6 മുതൽ 6.5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര വസതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലും താരത്തിന് വീടുണ്ടെന്നാണ് വിവരം.

തൃഷയുടെ വാഹനശേഖരവും ആഡംബരമാണ്. ഏകദേശം 3 മുതൽ 4 കോടി രൂപ വരെ വിലമതിക്കുന്ന കാറുകളാണ് താരത്തിന്റെ ഗാരേജിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ബി.എം.ഡബ്ല്യു. 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ഓഡി തുടങ്ങിയ പ്രീമിയം വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലെ കഠിനാധ്വാനവും വരുമാനവും നിക്ഷേപങ്ങളും ചേർന്നാണ് തൃഷ ദക്ഷിണേന്ത്യയിലെ സമ്പന്നരായ നടിമാരിൽ ഒരാളായി മാറിയതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button