Cinema

വിശ്വനാഥ് ആൻഡ് സൺസ്’ ആഗസ്റ്റിൽ തിയേറ്ററുകളിൽ; ആവേശത്തിൽ ആരാധകർ

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരളത്തിലെ തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തിക്കാൻ ന്യൂ സൂര്യ ഫിലിംസ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം മമിത ബൈജു സൂര്യയുടെ നായികയായി എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ആഗസ്റ്റ് 14-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സിതാര എന്റർടെയ്ൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ റൈറ്റ്‌സ് പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇതിനകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു.

സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസി’ന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന ലിറിക്കൽ പ്രണയഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ ഈണമിട്ട ഈ ഗാനത്തിൽ മമിത ബൈജുവിന്റെ ചടുലമായ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം തെന്നിന്ത്യൻ സിനിമാ ലോകം ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ്. ന്യൂ സൂര്യ ഫിലിംസ് മികച്ച രീതിയിൽ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതോടെ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button