ലാലേട്ടന്റെ നടുവേദന: ട്രോളുകൾക്ക് മറുപടിയുമായി സരിത ബാലകൃഷ്ണൻ

സിനിമകളിലെ മോഹന്‍ലാലിന്റെ മാനറിസങ്ങളും സ്റ്റൈലും നടപ്പും ആക്ഷനും എല്ലാം പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ ഡാൻസുകൾ. ഒരുകാലഘട്ടത്തില്‍ മോഹൻലാൽ നിറഞ്ഞാടിയ ഗാനങ്ങൾക്ക് കയ്യും കണക്കുമില്ലെന്ന് തന്നെ പറയും. പണ്ടത്തെ അതേ പവർ തന്നെയാണ് ഇപ്പോൾ സ്റ്റേജ് ഷോകളിലും മോഹൻലാൽ ഡാൻസിന്. അടുത്തിടെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള മോഹൻലാലിന്റേയും സംഘത്തിന്റേയും ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. വളരെ എൻജെറ്റിക്കായിട്ട് ചുവടുകൾ വയ്ക്കുന്ന താരത്തെയാണ് ഇതിലെല്ലാം കാണാനാവുക. പ്രശംസ്ക്ക് ഒപ്പം തന്നെ ചിലർ അദ്ദേഹത്തെ പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്നുണ്ട്. അവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ.
ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന ‘അത്ലറ്റുകളും’ എന്ന് കുറിച്ചാണ് ട്രോളന്മാർക്ക് സരിത മറുപടി കൊടുക്കുന്നത്. ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടൻ കാണിക്കുന്ന ചെറിയ ചുവട് വെക്കാൻ പറഞ്ഞാൽ, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങുമെന്ന് പറഞ്ഞ സരിത, ചിലർക്ക് ലാലേട്ടനെ ട്രോളണം എന്നത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവർ ഓർക്കുക, നാളെ നിങ്ങൾക്കും ഒരു പ്രായം വരുമെന്നും സരിത ബാലകൃഷ്ണൻ ഓർമിപ്പിച്ചു.
സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ
ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന ‘അത്ലറ്റുകളും’!
ഇപ്പോ സോഷ്യൽ മീഡിയയിൽ ഒരു പുതിയ ട്രെൻഡ് ഉണ്ട്. ജർമ്മനിയിലെ സ്റ്റേജിൽ ലാലേട്ടൻ ആടിത്തിമിർക്കുമ്പോൾ, ഇവിടുത്തെ എസി റൂമിൽ കിടന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് ‘വിദഗ്ധന്മാർക്ക്’ വലിയ വിഷമം!
”ഇതൊക്കെ എന്തിനാ ഈ പ്രായത്തിൽ?” എന്ന് ചോദിക്കുന്നവരോടാണ്. സാർ, താങ്കളുടെ ഈ പ്രായത്തിൽ താങ്കൾ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടൻ കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാൻ പറഞ്ഞാൽ, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും. അതുകൊണ്ട് സ്വന്തം കസേരയുടെ ബലത്തിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരുടെ ആരോഗ്യം അളക്കാൻ നിൽക്കണ്ട.
സോഷ്യൽ മീഡിയയിലെ ഈ ‘ഹേറ്റേഴ്സ്’ സ്പെഷ്യൽ ഗ്രൂപ്പിന്റെ ഒരു അവസ്ഥ നോക്കണേ. ഇവർക്ക് ലാലേട്ടൻ നടന്നാൽ കുറ്റം, ചിരിച്ചാൽ കുറ്റം, താടി വച്ചാൽ കുറ്റം വടിച്ചാൽ കുറ്റം , ഇനി സ്റ്റേജിൽ കയറി ആടിത്തിമിർത്താൽ അതും കുറ്റം. ഇവർക്ക് ലാലേട്ടൻ വെറുതെ ഒരു കസേരയിൽ ഇരുന്നാൽ മതി, അപ്പോഴും പറയും – “അദ്ദേഹത്തിന് ഇനി വയസ്സായി, പവർ പോയി” എന്ന്. ഏട്ടൻ ആടിയാൽ പറയും “ഇതൊക്കെ എന്തിനാ” എന്ന്!
ഇവർക്ക് ലാലേട്ടനെ ട്രോളണം, അത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണ്! ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിച്ചാൽ ‘ഓവർ ആക്റ്റിങ്’ എന്ന് പറയും. അഭിനയിച്ചില്ലെങ്കിൽ ‘പഴയ പവർ പോയി’ എന്ന് പറയും. ലാലേട്ടൻ ജിമ്മിൽ പോയാൽ ‘കാണിക്കാൻ വേണ്ടി’ എന്ന് പറയും. സ്റ്റേജിൽ വന്നാൽ ‘പൈസക്ക് വേണ്ടി’ എന്ന് പറയും.
ചുരുക്കത്തിൽ: ചുമ്മാ ഇരുന്നാലും കുറ്റം, ഓടിയാലും കുറ്റം! ഇവന്മാരുടെയൊക്കെ ഒരു ലോജിക് ഉണ്ടല്ലോ… അത് സമ്മതിക്കണം! വെറും ഒരു സ്ക്രീനിന്റെ അപ്പുറത്ത് ഇരുന്ന്, സ്വന്തം ജീവിതത്തിൽ ഒരു പണിയുമില്ലാത്തവനാണ്, അരനൂറ്റാണ്ടായി കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ വാഴുന്ന ഒരു മനുഷ്യനെ വിലയിരുത്താൻ വരുന്നത്.
ലാലേട്ടൻ സ്റ്റേജിൽ ആടിയത് നിങ്ങൾക്കുള്ള മറുപടിയാണ്. ആ എനർജി കണ്ടിട്ട് നിങ്ങൾക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. കാരണം, ആ പ്രായത്തിലും അദ്ദേഹം ആ തീ സൂക്ഷിക്കുന്നത് കണ്ടാൽ ആരായാലും ഒന്ന് പുകഞ്ഞു പോകും.
ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവർ ഓർക്കുക, നാളെ നിങ്ങൾക്കും ഒരു പ്രായം വരും. അന്ന് നിങ്ങൾ എവിടെയായിരിക്കും? ഒരുപക്ഷേ, ആരെങ്കിലും തള്ളിക്കയറ്റുന്ന ഒരു വിഡിയോയിൽ കമന്റ് ഇട്ടുകൊണ്ടിരിക്കും. ലാലേട്ടൻ അപ്പോഴും സ്റ്റേജിൽ ഉണ്ടാകും, നിങ്ങൾ അപ്പോഴും കമന്റ് ബോക്സിൽ ഉണ്ടാകും! ആത്യാവശ്യം വിവരം ഉള്ളവർക്ക് മനസ്സിലാകും, അല്ലാത്തവർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല. ലാലേട്ടൻ



