സംശയം’ സിനിമയുടെ പ്രമോഷനിടയിൽ തമ്മിലടിച്ച് വിനയ് ഫോർട്ടും ഷറഫുദ്ദീനും
വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ നവാഗതനായ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “സംശയം”. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിനയ് ഫോർട്ടും ഷറഫുദ്ദീനും വഴക്കിടുകയും തമ്മിൽത്തല്ലുകയും ചെയ്യുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താൻ എന്ത് വർത്താനാ പ്രൊഡ്യൂസറോട് പറഞ്ഞത്’ എന്ന് ഷറഫുദ്ദീൻ വിനയ് ഫോർട്ടിനോട് ചോദിക്കുകയാണ്. താൻ പ്രമോഷന് വരാറുണ്ടോയെന്ന് വിനയ് തിരിച്ച് ചോദിക്കുന്നു. ഞാനല്ലാതെ തന്റെ അമ്മാവനാണോ എന്നും പറഞ്ഞ് ഷറഫുദ്ദീൻ വിനയ് ഫോർട്ടിനെ തല്ലുന്നു. താരം തിരിച്ചും. ഇതാണ് വൈറലാകുന്ന വീഡിയോയിലുള്ളത്.സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ളതാണ് ഈ വീഡിയോ എന്നാണ് സൂചന. വീഡിയോ കണ്ട അധികപേരും ഇതുതന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
“ഒറിജിനൽ ആണെന്ന് പറയത്തേയില്ല അത്രക്ക് ആർട്ടിഫിഷൽ ആയിട്ടുണ്ട്”, “ആഹാ. ..എന്താ അഭിനയം ️️ പുതിയ പ്രൊമോഷൻ തന്ത്രം. .ഞങ്ങൾ വിശ്വസിച്ചു”, “ഞങ്ങളെ വീട്ടിലെ രണ്ടു പൂച്ച കുട്ടികൾ ഇങ്ങനെ തല്ല് കൂടുന്നത് കണ്ടിട്ടുണ്ട്”, “ഇതുൾപ്പെടെ പ്രൊമോഷൻ വീഡിയോ ഒക്കെ ഹിറ്റ്. പടം എങ്ങനെയാണോ എന്തോ”, “മനസ്സിലാവില്ല നല്ല ഒറിജിനാലിറ്റി കങ്കാരു ഫൈറ്റ്”, “കൊള്ളാം പ്രൊമോഷൻ തകർക്കുവാണല്ലോ, ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ”,”അയ്യോ അപ്പൊ അഭിനയം അല്ലായിരുന്നു അല്ലിയോ.. കണ്ടാൽ അഭിനയം ആണെന്നെ പറയൂ” – ഇതൊക്കെയാണ് വീഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ.