Cinema

എന്നെ എന്തിനാണ് ഇത്രയും വേദനിപ്പിക്കുന്നത് ആരാധകർക്ക് എപ്പോഴും പറയാൻ ഒന്നേയുള്ളൂ വിജയിയുടെ കാമുകി

20 വര്‍ഷത്തിന് മുകളിലായി അഭിനയത്തില്‍ സജീവമായി തുടരുകയാണ് നടി തൃഷ. ഏറ്റവും ഒടുവിലെ ഇറങ്ങിയ സിനിമകളുടെ വിജയത്തോടെ നടി സൂപ്പര്‍താര പദവിയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ തൃഷ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഇനി രാഷ്ട്രീയത്തില്‍ സജീവമാവുകയാണെന്നും തുടങ്ങി നിരവധി കഥകള്‍ പ്രചരിച്ചിരുന്നു.

ഈ വിഷയത്തില്‍ നടി ഇനിയും ഔദ്യോഗികമായ പ്രതികരണം നല്‍കിയിട്ടില്ല. അതേസമയം സിനിമയില്‍ അഭിനയിക്കുന്നതിന് നടി പ്രതിഫലത്തില്‍ വന്‍വര്‍ദ്ധനവ് നടത്തിയതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

തമിഴ് സിനിമയില്‍ അഭിനയിച്ച തുടങ്ങി 20 വര്‍ഷത്തോളം പൂര്‍ത്തിയാക്കിയ തൃഷ കഴിഞ്ഞ വര്‍ഷങ്ങളിലാണ് മലയാളമടക്കമുള്ള അന്യഭാഷ ചിത്രങ്ങളിലും സജീവമാകുന്നത്. നായികയായി നിറഞ്ഞു നില്‍ക്കുന്നതിനിടെ വലിയ ഓഫറുകള്‍ നടിക്ക് ലഭിക്കുകയും കഴിവിന് പരമാവധി നടി അത് വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇടയ്ക്ക് നടിയുടെ വിവാഹം മുടങ്ങിപ്പോയി.

വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും അഭിനയിക്കാന്‍ വിടില്ലെന്ന പ്രതിശ്രുത വരന്റെ തീരുമാനമാണ് നടിയെ അതില്‍ നിന്ന് പിന്മാറ്റിയത്. ഇതിനോടനുബന്ധിച്ച് സിനിമയില്‍ ചെറിയ ഗ്യാപ്പുകള്‍ എടുത്ത തൃഷയ്ക്ക് പിന്നാലെ അവസരങ്ങള്‍ കുറഞ്ഞ തുടങ്ങി. ഇതോടെ നടി കരിയാര്‍ അവസാനിപ്പിച്ചു എന്ന് പ്രചരണം പോലും ഉണ്ടായി. എന്നാല്‍ വിജയ് സേതുപതിയേയും തൃഷയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 എന്ന സിനിമ നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി.

ജാനു എന്ന കഥാപാത്രത്തിലൂടെ പിന്നെന്തയിലെ തന്റെ മാര്‍ക്കറ്റ് ഉയര്‍ത്താന്‍ നടിക്ക് സാധിച്ചു. പിന്നീട് മണിരത്‌നത്തിന്റെ അടക്കം വലിയ സിനിമകളുടെ ഭാഗമായി. പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലെ കഥാപാത്രവും വലിയ വിജയമായിരുന്നു. ഇതിനിടയില്‍ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒരുമിച്ചു അഭിനയിച്ചു. ലിയോ എന്ന സിനിമയിലൂടെ ആയിരുന്നു ഒരു കാലത്ത് ഹിറ്റ് കോമ്പോ ആയിരുന്ന താരങ്ങളുടെ കൂടിച്ചേരല്‍.

ഇപ്പോഴിതാ അജിത്തിനൊപ്പം നായികയായി അഭിനയിക്കുന്ന തൃശ്ശൂര് പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി ആറിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇതിന് പിന്നാലെ അജിത്തിന് ഒപ്പം തന്നെ അഭിനയിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്നൊരു സിനിമ കൂടി തൃഷയുടേതായി വരാന്‍ ഇരിക്കുകയാണ്. ഏപ്രില്‍ ആയിരിക്കും ഈ സിനിമയുടെ റിലീസ്. ജി, കിരീടം, മങ്കാത്ത, എന്നൈ അറിന്താല്‍ തുടങ്ങിയ സിനിമകളില്‍ അജിത്തിനൊപ്പം തൃഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് വിടയാമുര്‍ച്ചി.

സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ തൃഷയുടെ പ്രതിഫലം പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിനായി ആറ് മുതല്‍ ഏഴ് കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ നായികയായി ഗുഡ് ആന്‍ഡ് അഗ്ലി എന്ന സിനിമയിലാണ് തൃഷ അഭിനയിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് തിയേറ്ററുകളിലേക്ക് എത്തിയ സിനിമ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രശംസ നേടി.

എന്നാല്‍ തൃഷയുടെ പ്രകടനത്തിന് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. ഈ ചിത്രത്തില്‍ തൃഷ അഭിനയിക്കാനെ പാടില്ലായിരുന്നു എന്നാണ് പൊതുവായി ഉയരുന്ന ആക്ഷേപം. നടിയെ ഒരു ഡമ്മി പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും താരമൂല്യമുള്ള നടിയായിട്ട് പോലും അവര്‍ക്ക് ചേരുന്നൊരു കഥാപാത്രമേ ആയിരുന്നില്ല. മാത്രമല്ല സിനിമയില്‍ രണ്ട് രംഗങ്ങളില്‍ മാത്രം വന്ന് അഭിനയിച്ചിട്ട് പോയ സിമ്രാന്റെ കഥാപാത്രം പോലും ഇതിനെക്കാളും ഗംഭീരമായിരുന്നു.

തിയേറ്ററില്‍ ആരാധകര്‍ക്കിടയില്‍ തരംഗമുണ്ടാക്കാനും സിമ്രാന് സാധിച്ചു. ഒപ്പം നടി പ്രിയ പ്രകാശ് വാര്യരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തില്‍ മറ്റ് നടിമാര്‍ പ്രശംസിക്കപ്പെടുകയും തൃഷ വിമര്‍ശിക്കപ്പെടുകയും ചെയ്തതാവാം ഇത്തരമൊരു പോസ്റ്റുമായി നടി വരാന്‍ കാരണമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button