Cinema

നടി ശ്രിയ ഷൂട്ടിംഗിനിടെ വസ്ത്രത്തിലേക്ക് തീപടർന്നു,​ സാരി വലിച്ചൂരി

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ രമേഷ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് താരം സജീവമാണ്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ശ്രിയയെ പ്രശസ്തയാക്കിയത്.ഇപ്പോഴിതാ തെലുങ്ക് സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ലൊക്കേഷൻ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

ഷൂട്ടിംഗിനിടെ സാരിയിലേക്ക് തീ ആളിപ്പടരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ശ്രീയയുടെ സാരിത്തുമ്പിൽ തീപടരുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തീപടരുന്നതും ദൃശ്യങ്ങളിൽ കാണാം. സഹതാരങ്ങളും അണിയറ പ്രവർത്തകരും അമ്പരന്ന് നിൽക്കുന്നതിനിടെ മറ്റൊരു താരം കാർപ്പെറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. കത്തിയ സാരിയുടെ ഭാഗം ഊരി മാറ്റിയാണ് താരം രക്ഷപ്പെട്ടത്. ഒരു നടിയുടെ അപകടകരമായ ജീവിതം,​ തിരശീലയ്ക്ക് പിന്നിൽ എന്നാണ് വീഡിയോക്കൊപ്പം ശ്രിയ രമേഷ് കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button