CinemaNews

ദേശീയ പുരസ്‌കാര ജേതാവ് നരേഷ് അയ്യർ വിവാഹിതനായി; ആശംസകളുമായി സംഗീതലോകം

മലയാളികളുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളായ ദേശീയ പുരസ്‌കാര ജേതാവ് നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ആരാധകർ ഈ സന്തോഷവാർത്ത അറിയുന്നത്.

‘രംഗ് ദേ ബസന്തി’ എന്ന ചിത്രത്തിലെ ‘രൂബരൂ’ എന്ന പ്രശസ്തമായ ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്‌കാരവും സ്വന്തമാക്കിയ ഗായകനാണ് നരേഷ് അയ്യർ. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിയർ അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ‘അൻവർ’ എന്ന സിനിമയിലെ ‘കണ്ണിനിമ നീളെ’, ‘ഉസ്താദ് ഹോട്ടലി’ലെ ‘മേൽ മേൽ മേൽ’, ‘സെക്കൻഡ് ഷോ’യിലെ ‘സ്വപ്നം’ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കാൻ നരേഷിന് സാധിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് തുടക്കമിട്ട നരേഷ് അയ്യർക്ക് ആശംസകൾ നേർന്ന് നിരവധി പ്രമുഖരും സംഗീതപ്രേമികളുമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ വെച്ചുനടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button