News

“എനിക്കിവിടെ പറ്റുന്നില്ല”; ബിഗ് ബോസിനോട് സുവർണ, വീട്ടിലേക്ക് പോകണമെന്ന് ആവശ്യം

ബി​ഗ് ബോസ് മലയാളം സീസൺ 8 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. അഞ്ചാം ആഴ്ചയിലേക്ക് ഷോ കടക്കുമ്പോൾ നാല് വൈൽഡ് കാർഡ് എൻട്രികൾ ബി​ഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. സുവർണ, വിപിൻ, നിലീന, വേദാം​ഗി എന്നിവരാണ് വൈൽഡ് കാർഡ്സ്. നാല് പേരും ഷോയിൽ എത്തി ഒരുദിവസം പിന്നിടുമ്പോൾ വീട്ടിലേക്ക് പോകണമെന്നും ബി​ഗ് ബോസിൽ നിൽക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും പറയുകയാണ് സുവർണ.

ബി​ഗ് ബോസിനോട് കൺഫഷൻ റൂമിൽ വച്ചാണ് സുവർണ ഇക്കാര്യം അറിയിച്ചത്. “മെന്റലി ഡിസ്റ്റർബാണ്. ഭയങ്കര ബുദ്ധിമുട്ടാണ്. നിൽക്കാനോ ​ഗെയിമിൽ പങ്കെടുക്കാനോ എനിക്ക് പറ്റുന്നില്ല. ഒരു ദിവസമെ ആയിട്ടുള്ളു. പക്ഷേ എനിക്ക് സാധിക്കുന്നില്ല. ബി​ഗ് ബോസ് ആ​ഗ്രഹിച്ചൊരു വ്യക്തിയാണ്.

പക്ഷേ ഇവിടെ എത്തിയപ്പോഴാണ് ഓരോന്ന് മനസിലാകുന്നത്. എങ്ങനെ ഇത് കൊണ്ടു പോകണമെന്ന് എനിക്ക് അറിയുന്നില്ല. എനിക്ക് ഇവിടെ നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് ഇവിടെ പറ്റുന്നില്ല. ടാസ്കിലേക്ക് പോകാൻ പറ്റുന്നില്ല. എക്സോസ്റ്റഡ് ആണ്. ഹോസ്റ്റൽ ഫീൽ ചെയ്യുന്നു. മാനസികമായി പറ്റുന്നില്ല. പറ്റില്ല ബി​ഗ് ബോസ്. ദി ഈസ് ടൂ മച്ച്”, എന്നായിരുന്നു സുവർണയുടെ വാക്കുകൾ.

പിന്നാലെ ബി​ഗ് ബോസ് അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. “ഇത് എല്ലാവർക്കും കിട്ടുന്ന അവസരമല്ല. എത്രയോ പേർ ആ​ഗ്രഹിക്കുന്ന വേദിയാണ് ബി​ഗ് ബോസ്. തൽക്കാലം മനസിനെ പാകപ്പെടുത്തി എടുക്കു. ഊർജ്ജസ്വലതയോടെ ടാസ്കിൽ പങ്കെടുക്കു. പറ്റിയില്ലെങ്കിൽ സംസാരിക്കാം”, എന്ന് പറഞ്ഞ സുവണയോട് റസ്റ്റ് എടുക്കാൻ ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു.

രണ്ടാമതായി വീട്ടിലേക്ക് എത്തിയ ആൾ സുവർണ്ണയാണ്. ആസിഫും ഗൗതവും കൊമ്പനും എൽദോയും നടത്തിയ ഇന്റർവ്യൂവിൽ പല ചോദ്യങ്ങൾക്കും വ്യക്തമല്ലാത്ത മറുപടികളാണ് സുവർണ്ണ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button