Cinema

അമ്മയാവാൻ ഒരുങ്ങി നടി സാമന്ത?

മലയാളികൾക്ക് അടക്കം പ്രിയങ്കരിയാണ് നടി സാമന്ത റൂത്ത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സാമന്തയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹം. ഇപ്പോഴിതാ സാമന്ത ഗർഭിണിയാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നടിയുടെ പുതിയ ചിത്രമായ ‘മാ ഇൻതി ബംഗാരം’ വലിയ വിജയമാണ് നേടുന്നത്.

ഭർത്താവിനും അണിയറപ്രവർത്തകർക്കുമൊപ്പം ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സാമന്തയുടെ വീഡിയോകൾ ഇന്ന് പുറത്തുവന്നിരുന്നു. ഇതിൽ നീല നിറത്തിലുള്ള ടി ഷർട്ടും ജീൻസുമാണ് സാമന്ത ധരിച്ചിരിക്കുന്നത്. വീഡിയോയിലെ സാമന്തയുടെ വയറിന്റെ വലിപ്പമാണ് ആരാധകരുടെ ശ്രദ്ധിച്ചത്. പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. എന്നാൽ സംഭവത്തിൽ ഇതുവരെ ദമ്പതികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button