Cinema

നിവിൻ പോളി–മമിത ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ‘പ്രേമലു’വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്.

റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നിവിൻ പോളി, ഈ ജോണറിലെ ഹിറ്റ് മേക്കറായ ഗിരീഷ് എ ഡിയുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. 2026 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ നിർമ്മിക്കുന്നത്

ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിൽ സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ലക്ഷ്യം വെച്ചുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button