പുലിക്കുട്ടിയായി തിരികെയെത്തും; രേണുവിന് കരുത്തായി ലക്ഷ്മി നക്ഷത്ര

കാൻസർ ചികിൽസിയലുള്ള രേണു സുധിക്ക് പൂർണപിന്തുണയറിയിച്ച് അവകാരക ലക്ഷ്മി നക്ഷത്ര. രോഗം സ്ഥിരീകരിച്ചതിനുശേഷം രേണുവിനെ നേരിൽ ബന്ധപ്പെട്ടിരുന്നതായും, രേണുവിന്റെ മനോധൈര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ, രേണുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി അതീവ ഗൗരവമുള്ളതാണെന്നും പ്രതിരോധശേഷി കുറവായതിനാൽ നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ലക്ഷ്മി ആരാധകരോട് അഭ്യർത്ഥിച്ചു.
”രേണുവിനെ വിളിച്ചിരുന്നു. ചേച്ചിയാണ് ആദ്യം ഫോൺ എടുത്തത്. അവർ അപ്പോൾ ആശുപത്രിയിലായിരുന്നു. ചെക്കപ്പിനു ശേഷം രേണു എന്നെ തിരിച്ചുവിളിച്ചു. ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ, രേണു വളരെ വീക്കാണ്. ആർക്കും കാൻസർ രോഗം വരാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. രേണുവിന്റെ കോൺഫിഡൻസ് വെച്ച് രേണു തിരിച്ച് വരും. രേണു എപ്പോഴും പറയുന്നതുപോലെ രേണു ഫയറാണ്. അതുകൊണ്ട് തീർച്ചയായും രോഗത്തെ അതിജീവിക്കാൻ രേണുവിന് കഴിയും. അത് രേണുവിന്റെ കോൺഫിഡൻസാണ്. രേണു പുലിക്കുട്ടിയായി തിരിച്ച് വരും എന്ന് മാത്രമെ പറയാനുള്ളു. എപ്പോഴും ഞങ്ങൾ ടച്ചിലുണ്ട്. കൂടെയുണ്ടായിരിക്കുമെന്ന് രേണുവിനോട് പറഞ്ഞിട്ടുണ്ട്. എന്തു വന്നാലും ഞാൻ കൂടെ നിൽക്കും. എല്ലാം പെട്ടന്ന് മാറട്ടെ ഉഷാറാവട്ടെ.
അതുപോലെ രേണുവിനെ ഇഷ്ടമുള്ളവർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റാണ്. നമ്മുടെ പ്രസൻസ് രേണുവിന് സന്തോഷമുണ്ടാക്കുമായിരിക്കാം. പക്ഷേ, വീഡിയോ കോൾ ചെയ്ത് മാത്രം രേണുവിനെ പരമാവധി കാണാൻ ശ്രമിക്കുക. ആ രോഗത്തിന്റെ സീരിയസ്നെസ് മനസിലാക്കൂ. കാരണം നമ്മളിൽ കൂടി ചിലപ്പോൾ ഇൻഫക്ഷൻ രേണുവിന് വന്നേക്കും. വീട്ടിലുള്ളവർ രേണുവിനെ അത്രത്തോളം ഹൈജീനിക്കായിട്ടായിരിക്കും ശുശ്രൂഷിക്കുന്നത്”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു.



