News

‘അവളിതാ എത്തി’; ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവച്ച് ആർജെ അമൻ, ആശംസകളുമായി താരങ്ങൾ

ആർജെയും നർത്തകനുമായ അമൻ ഭൈമി എന്ന സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും മകൾ പിറന്നു. ‘അവളിതാ എത്തി’എന്ന കുറിപ്പോടെയാണ് അമൻ സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഓഗസ്റ്റ് പത്തിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. നടി ആര്യ അടക്കമുള്ള പ്രമുഖർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞവർഷം സെപ്തംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. നടി വീണാ നായരുടെ മുൻ ഭർത്താവാണ് അമൻ. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button