Cinema

മാസ് ലുക്കിൽ രജനി; ‘ധർമ്മൻ’ ഫസ്റ്റ് ലുക്ക് വൈറൽ

ചെന്നൈ: തെന്നിന്ത്യൻ താരരാജാവ് രജനികാന്തിന്റെ 173-ാം ചിത്രം ധർമ്മന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ധർമ്മൻ- ദി ഡെഡ്‌ലി ഡോക്‌ടർ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ നിർമാതാവായ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് പോസ്റ്റർ പങ്കുവച്ചത്.

ഡോക്‌ടറുടെ യൂണിഫോം ധരിച്ചുള്ള രജനിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഗ്ളൗസ് ധരിച്ചിരിക്കുന്ന കൈകളിൽ രക്തം പുരണ്ടിട്ടുണ്ട്. മാത്രമല്ല,​ ഒരു കയ്യിൽ ഡോക്‌ടർമാർ ഉപയോഗിക്കുന്ന സ്‌കാൽപ്പൽ എന്ന ഉപകരണവുമുണ്ട്. അദ്ദേഹത്തിന്റെ കയ്യൊപ്പായ സൺഗ്ളാസും ചെറുചിരിയുമുണ്ട്.

ഓപ്പറേഷൻ തിയേറ്ററിന്റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്.2025ലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യം സുന്ദർ സിയായിരുന്നു ചിത്രം നിർമിക്കാനിരുന്നത്. പിന്നീടദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറി. പിന്നീട് സിബി ചക്രവർത്തി ചിത്രം ഏറ്റെടുത്തെങ്കിലും അദ്ദേഹവും പിന്മാറി. ഇപ്പോൾ അശ്വന്ത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button