News

“ഈ അവാർഡുകാരന് പണി കൊടുക്കണമെന്ന് ആഗ്രഹിച്ചതാണ്”: വീണ്ടും വീഡിയോയുമായി ഫിറോസ്

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതരാണ് ഫിറോസ് ഖാനും സജ്നയും. ഇവർ തമ്മിലുള്ള വിവാഹബന്ധം അടുത്തിടെയാണ് വേർപിരിഞ്ഞത്. ഇന്ത്യൻ സിനിമാ- സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യക്തി മൂലമാണ് ഇവർ വേർപിരിഞ്ഞതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്നു പറഞ്ഞ് സജ്ന കഴിഞ്ഞ ദിവസം രംഗത്തെത്തി. ഇതിനു പിന്നാലെ സജ്നയുടെ മുൻഭർത്താവ് ഫിറോസ് ഖാനും വീഡിയോയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്.

‘ശത്രു ആകാശം മുട്ടേ വളർന്നു നിൽക്കുന്നതുകൊണ്ടും സൽപേരിന് ഉടമയായതുകൊണ്ടും രാഷ്ട്രീയം ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും പിടിപാട് ഉണ്ടായതുകൊണ്ടും പെട്ടന്ന് താഴെയിറക്കാൻ പറ്റില്ല. പണമെറിഞ്ഞ് പല മാധ്യമങ്ങളെ കയ്യിൽ വാങ്ങിയിട്ടുണ്ട്. ആടിനെ പട്ടിയാക്കുന്നത് തുടങ്ങിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കാണാൻ കഴിയും, അതാണ് പണത്തിന്റെ ശക്തി. പക്ഷേ അപ്പോഴും ഞാൻ പറയുന്നു, അതിനും മുകളിൽ ഒരു ശക്തിയുണ്ട്. അത് അദൃശ്യമായ ശക്തിയാണ്. ആ ശക്തി സാത്താനെ പന പോലെ വളർത്തും, അവസാനം ഒറ്റ ഒടി ഒടിക്കും. അത് നൂറ് ശതമാനം ഉറപ്പാണ്. ഒരു സൂചന കൂടി തരാം. ആ ദൈവത്തിന്റെ കയ്യിൽ എല്ലാത്തിന്റെയും മരുന്നായ ശക്തമായ തെളിവ്, ആയുധം ഇരിപ്പുണ്ട്. ഈ കളി എവിടെ വരെ പോകുമെന്ന് നോക്കാം, കഥകൾ എങ്ങനെയൊക്കെ വളച്ചൊടിക്കുമെന്ന് കണ്ടറിയാം.

വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, അതിന് ദൈവം എന്റെ കയ്യില്‍ ചില സാധനങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്, അങ്ങനെയങ്ങ് രക്ഷപ്പെടാൻ പറ്റില്ല. ഇവിടെ എല്ലാ മനുഷ്യരും തുല്യരാണ്. എത്ര അവാർഡ് വാരിക്കൂട്ടിയാലും രാഷ്ട്രീയത്തിൽ പിടിപാടുണ്ടായാലും കാര്യമില്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം. ഇന്നലെ വരെ നല്ലത് പറഞ്ഞവർ കാശ് മേടിച്ച് പലതും തിരുത്തി പറയാൻ തുടങ്ങിയിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ മുന്നിൽ വരണമെന്ന് ആഗ്രഹിച്ചതല്ല. ഈ അവാർഡുകാരന് പണി കൊടുക്കണമെന്ന് ആഗ്രഹിച്ചതാണ്, പക്ഷേ ഈ രീതിയലല്ല, എന്റെ തൃപ്തിക്കു വേണ്ടി. പക്ഷേ ഇപ്പോൾ കളി പോകുന്നത് വേറെ രീതിയിലാണ്”, ഫിറോസ് ഖാൻ വീഡിയോയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button