Cinema

‘ഉറങ്ങുമ്പോൾ പോലും ഇത് മാറ്റരുത്’; ടെന്നിസ് എൽബോയെക്കുറിച്ച് തുറന്നുപറഞ്ഞ് പൃഥ്വിരാജ്!

ടൻ പൃഥ്വിരാജ് സുകുമാരൻ ‘ടെന്നിസ് എൽബോ’ മൂലം ബുദ്ധിമുട്ടുന്നതായി വെളിപ്പെടുത്തി. പുതിയ ബോളിവുഡ് ചിത്രമായ ‘ദായ്റ’യുടെ പ്രസ് മീറ്റിനായി ഡൽഹിയിലെത്തിയ താരം ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞെത്തിയത് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൈക്ക് പരിക്കേറ്റതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം ഈ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

കൈക്ക് കുറച്ചുനാളായി ചെറിയൊരു ബുദ്ധിമുട്ടുണ്ടെന്നും കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് താൻ ആദ്യം കരുതിയതെങ്കിലും, ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ കർശന നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ദയ്റ’. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറാണ്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ജംഗ്‌ലി പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. റാസി, തൽവാർ, സാം ബഹദൂർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത മേഘ്‌ന ഗുൽസാറിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button