News

‘സങ്കടം വരുന്നു ചേച്ചി..’; രേണു സുധിയുടെ പുതിയ റീൽ കണ്ട് മനസുലഞ്ഞ് സോഷ്യൽ മീഡിയ

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വിമർശനങ്ങളും ട്രോളുകളും നേടിയ ആളാണ് രേണു സുധി. എന്നാൽ ഇപ്പോൾ അവരെ ഓരോ മലയാളിയും ചേർത്ത് നിർത്തുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്. അർബു​ദ രോ​ഗത്തോട് പോരാടുന്ന രേണു സുധിയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഒരുകാലത്ത് അവരെ കുറ്റപ്പെടുത്തിയവർ ഉൾപ്പടെ ഈ കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. ഈ പോരാട്ടത്തിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന രേണുവിന്റെ പുതിയൊരു വീഡിയോ കണ്ട് മനസുലഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക്.

ഇന്ദ്രൻസ് നായകനായി എത്തിയ ആശാൻ എന്ന ചിത്രത്തിലെ ‘കുഞ്ഞിക്കവിൾ മേഘമേ..’, എന്ന ​ഗാനത്തിനൊപ്പം തന്റെ വീഡിയോയാണ് രേണു പങ്കിട്ടിരിക്കുന്നത്. എന്നാൽ രേണുവിന്റെ ലുക്കാണ് ഏവരുടേയും കണ്ണ് നനയിച്ചിരിക്കുന്നത്. മുടി പറ്ററെ വെട്ടിയ രീതിയിലാണ് രേണുവിനെ കാണാൻ ആവുക. ഇത് എല്ലാവരുടെയും മനസുല‍ച്ചിട്ടുണ്ടെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. വേദനയ്ക്കിടയിലും ചിരിച്ച മുഖത്തോടെയുള്ള രേണുവിനെ പ്രശംസിച്ചും പ്രാർത്ഥനകൾ നേർന്നുമെല്ലാമാണ് കമന്റ് ബോക്സ് നിറയുന്നത്.

‘ചേച്ചിക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. കൂടെപ്പിറപ്പിനെ ആര് കുറ്റപ്പെടുത്തിയാലും കൈവെടിയരുത്, രേണുനെ ഇങ്ങനെ കാണുമ്പോൾ വല്ലാത്ത സങ്കടം. ഒരിക്കൽ പോലും നേരിട്ട് സംസാരിക്കുകയോ കാണുകയോ പോലും ചെയ്യാത്ത ആളുകളെ വിമർശിക്കാനും കുറ്റപ്പെടുത്താനും നിക്കരുത്. ഓരോരുത്തരുടെ പ്രശ്നം അവരവർക്ക് മാത്രമേ അറിയൂ. അസുഖം ഒക്കെ മാറി വേഗം തിരിച്ചു വരു രേണു. മകന്റെ കാര്യങ്ങൾ ഒരുപാട് ചെയുവാൻ ഉണ്ട്, പാവം കണ്ടിട്ട് സങ്കടം വരുന്നു, ഴിഞ്ഞതൊന്നും ഓർത്തു വിഷമിക്കണ്ട.

പോയതൊക്കെ പോകട്ടെ. വരാൻ പോകുന്ന നല്ല ദിനങ്ങൾ എണ്ണി മുന്നോട്ടു പോകുക, രേണു മോളെ നിനക്ക് വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്, രേണു, നിന്നെ ആദ്യം ഒന്നും എനിക്കിഷ്ടം അല്ലായിരുന്നു നിന്നെ കളിയാക്കിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നിന്റെ പോസ്റ്റ്‌കൾ കാണുമ്പോൾ ശെരിക്കും നീ എന്നെ കരയിക്കുന്നു, മനസ്സിന് ധൈര്യം കൊടുക്കണം രേണു.. മനസ്സ് ഡൌൺ ആകാതെ നോക്കുക’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button