Cinema

ദിലീഷ് പോത്തൻ ചിത്രത്തിൽ മോഹൻലാലും ആസിഫ് അലിയും!

ലയാള സിനിമയിലെ ഹിറ്റ് മേക്കർ ദിലീഷ് പോത്തനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ അപ്‌ഡേറ്റുകൾ പുറത്ത്. ഹൊറർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2027-ൽ ആരംഭിക്കാനാണ് പദ്ധതി.

തരുൺ മൂർത്തി ചിത്രത്തിൽ പൊലീസ് വേഷത്തിൽ ലാലേട്ടൻ

നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹൻലാൽ. ‘തുടരും’ എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ‘ടി.എസ്. ലവ്‌ലജൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

കാത്തിരിപ്പേറ്റി ‘ദൃശ്യം 3’

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസ് സംബന്ധിച്ച പുതിയ വാർത്തകളും പുറത്തുവരുന്നുണ്ട്. ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെച്ചതായാണ് സൂചന. ജോർജ്കുട്ടിയുടെ ജീവിതത്തിൽ നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button