Cinema

എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ് അത് മനസിലായത്’; നിരാശ തോന്നിയെന്ന് പുഷ്പ 2വിലെ നടി

അല്ലു അർജുൻ നായകനായ ‘പുഷ്‌പ 2: ദി റൂൾ’ എന്ന ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2വിൽ അല്ലു അർജുന് പുറമേ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്. ഇപ്പോഴിതാ പുഷ്പ 2വിൽ അഭിനയിച്ചതിൽ നിരാശ തോന്നിയെന്ന് വെളിപ്പെടുത്തുകയാണ് നടി ദിവി വാഥ്യ. സിനിമയിൽ തന്റെ കഥാപാത്രത്തിന് അർഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്നും ദിവി വാഥ്യ പറയുന്നു.

‘കഥ പറഞ്ഞപ്പോൾ അതൊരു വലിയ വേഷമായിരിക്കുമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവന്നത്. അതിനുശേഷം എനിക്കും സ്വന്തം വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ് അത്രയൊന്നുമില്ലെന്ന് മനസിലായത്. എനിക്ക് നിരാശതോന്നി. പക്ഷെ എന്റെ വേദന ആര് ശ്രദ്ധിക്കാനാണ്.

സ്വയം ആശ്വസിപ്പിച്ച് മുന്നോട്ടുപോവേണ്ടിവരും. സിനിമ കണ്ടപ്പോൾ എനിക്ക് വലിയ വേദനതോന്നി. വലിയ വേഷമാണെന്ന് കരുതി എന്റെ പത്ത് സുഹൃത്തുക്കളുമായാണ് ഞാൻ ചിത്രം കാണാൻ പോയത്. 20 ദിവസം ഷൂട്ടിംഗും പത്തുദിവസം ഡബ്ബിംഗും ഉണ്ടായിരുന്നു. നന്നായി അഭിനയിച്ചുവെന്ന് എനിക്ക് അറിയാം. പക്ഷേ ചിത്രം കണ്ടപ്പോൾ ഞെട്ടിപ്പോയി’- ദിവി വാഥ്യ വ്യക്തമാക്കി. പുഷ്പ 2വിൽ മിന്നു ഉമാ ദേവി എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ദിവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button