കണ്ടുമുട്ടി 2 മാസത്തിൽ ഗർഭിണി, ശേഷം വിവാഹം,തുറന്നുപറഞ്ഞ് അമല പോൾ

മലയാളികളുടെ പ്രിയ താരമാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അമല ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് , ഹിന്ദി സിനിമകളിലും അഭിനയിച്ച താരം 2023ലാണ് വിവാഹിതയാകുന്നത്. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ ഭർത്താവ്. ഇവർക്കൊരു മകനുമുണ്ട്. 2024 ജൂണിൽ ആയിരുന്നു മകന്റെ ജനനം. ഇപ്പോഴിതാ മകനെ കുറിച്ച് അമല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ജഗദുമായി കണ്ടുമുട്ടി രണ്ട് മാസത്തിനുള്ളിൽ താൻ ഗർഭിണിയായെന്ന് അമല പോൾ പറയുന്നു. ശേഷമാണ് വിവാഹം നടന്നതെന്നും കുഞ്ഞ് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തങ്ങളുടെ റിലേഷൻ എങ്ങനെ ആകുമെന്ന് പറയാനാകുമായിരുന്നില്ലെന്നും അമല പോൾ പറഞ്ഞു. jfw ഡിജിറ്റൽ എന്ന തമിഴ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
“ഞങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസം ആയപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. അതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമുള്ളതാക്കി. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന് ഇല്ലായിരുന്നുവെങ്കില്‍ ഈ ബന്ധം എങ്ങനെ പോകുമെന്ന് പറയാനാവില്ല.
മകന് വന്നതിന് ശേഷം ഞങ്ങളുടെ ഈഗോ എല്ലാം മാറ്റിവച്ച്, ബേബിക്ക് പ്രാധാന്യം കൊടുത്തു. ഞങ്ങളുടെ ബന്ധം കൂടുതല്‍ ആരോഗ്യകരമായി മാറി. അവന് ഡിവൈന്‍ ആണ്. ദൈവം ഞങ്ങള്‍ക്ക് തന്ന കുഞ്ഞാണവൻ. അതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്”, എന്നായിരുന്നു അമല പോളിന്റെ വാക്കുകൾ.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച അമലയുടെ ധൈര്യത്തെ പ്രശംസിച്ച് കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റുകളും. ചിലർ നെഗറ്റീവ് കമന്റുകളും ഇട്ടിട്ടുണ്ട്. ഭാവി തലമുറയ്ക്ക് തെറ്റായ മാർഗനിർദേശങ്ങളാണ് ഇവർ നൽകുന്നതെന്നാണ് ഈ കന്റുകൾ. വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്ന വിവരം മുൻപും അമല പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.



