Cinema

വിജയ്‌‌ക്കൊപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം അമ്പരപ്പിച്ചു

നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ്‌യുമൊത്ത് ആദ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. 2000ൽ ലോകസുന്ദരിപ്പട്ടം നേടിയ ശേഷം വിജയ് നായകനായ തമിഴൻ എന്ന ചിത്രത്തിലൂടെടെയാണ് പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. വിജയ്‌യോടുള്ള ജനങ്ങളുടെ ദൈവീകമായ ആരാധന തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. ദ ബ്ലഫ് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥമുള്ള പോഡ‌്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ചിത്രത്തിലെ നായകനായ വിജയ്‌യുടെ ജനപ്രീതി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പ്രിയങ്ക പറഞ്ഞു വിജയ് നൃത്തം ചെയ്യുന്നത് കാണാൻ നൂറുകണക്കിന് ആളുകൾ ഷൂട്ടിംഗ് സെറ്റിൽ തടിച്ചുകൂടുമായിരുന്നു. സിനിമയുടെ പിന്നാമ്പുറങ്ങളെ കുറിച്ച് അന്ന് അറിവില്ലാതിരുന്ന തനിക്ക് ആ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നുവെന്നും പ്രിയങ്ക ഓർമ്മിക്കുന്നു.

വിജയ്‌യെ കാണാൻ എത്തുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ അഭിനയം എന്നാൽ പ്രശസ്തിയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായതായി പ്രിയങ്ക പറഞ്ഞു. ഒരു ദൈവസമാനമായ പദവിയാണ് അതെന്ന് കരുതിയിരുന്നു. എന്നാൽ ജോലി തുടങ്ങിക്കഴിഞ്ഞപ്പോൾ മാത്രമാണ് പ്രശസ്തി എന്നത് കഠിനാദ്ധ്വാനത്തിന്റെ ഉപോത്പന്നം മാത്രമാണ് അതെന്ന് തനിക്ക് മനസിലായതെന്നും പ്രിയങ്ക വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button