Cinema

‘കുന്ദവൈയോട് വീട്ടില്‍ ഇരിക്കാന്‍ പറയുന്നതാണ് നല്ലത്’; തൃഷയെക്കുറിച്ച് പൊതുവേദിയില്‍ പാര്‍ഥിപന്‍

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. നടിയുമായി അവിഹിതം ആരോപിച്ചാണ് ഭാര്യ സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്.

വിജയ്‌യുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. അടുത്തിടെ ഇരുവരും വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തതും വിവാദമായിരുന്നു. ഇപ്പോഴിതാ നടൻ പാർഥിപൻ തൃഷയെക്കുറിച്ച് നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഗലാട്ട അവാർഡ്സ് 2026 വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും പാർഥിപനോട് ചോദിക്കുന്നു. അതിനിടെ പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനിൽ തൃഷയുടെ ചിത്രവും തെളിഞ്ഞു.

ഇതിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്.’കുന്ദവെെയോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ നല്ലത്. വീടിന് പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്’- എന്നാണ് നടൻ പറഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോടെ നിരവധിപേർ പാർഥിപനെ വിമർശിച്ചും രംഗത്തെത്തുന്നുണ്ട്. ചിലർ തൃഷയെ പരിഹസിച്ചും രംഗത്തെത്തുന്നുണ്ട്. വിജയ്‌ക്കൊപ്പം തൃഷ അടുത്തിടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിനെക്കുറിച്ചാണ് പാർഥിപൻ സൂചിപ്പിച്ചതെന്നാണ് വിമർശകർ പറയുന്നത്.

നേരത്തെ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവിൽ സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നൽകുകയെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button