Cinema

ജോര്‍ജ് സാറിനേക്കാള്‍ മാസ്? പ്രകാശ് വര്‍മ്മ ഇനി മമ്മൂട്ടിക്കൊപ്പം

ഒരൊറ്റ ചിത്രം കൊണ്ട് ഇത്രയും ആരാധകരെ നേടിയ ഒരു സ്വഭാവ നടന്‍ പ്രകാശ് വര്‍മ്മയെ പോലെ അധികം പേര്‍ ഉണ്ടാവില്ല. തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രതിനായകനായ ജോര്‍ജ് സാറിനെ അത്രയും തന്മയത്വത്തോടെയാണ് അദ്ദേഹം പകര്‍ന്നാടിയത്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഫ്രഷ് ആയ ഒരു പാത്രാവിഷ്കാരവുമായിരുന്നു തരുണ്‍ മൂര്‍ത്തിയും പ്രകാശ് വര്‍മ്മയും ചേര്‍ന്ന് സൃഷ്ടിച്ചത്.

റെക്കോര്‍ഡ് വിജയം നേടിയ തുടരുമിന് പിന്നാലെ നിരവധി ഓഫറുകള്‍ തേടിയെത്തിയെങ്കിലും അതൊന്നും സ്വീകരിക്കാതിരുന്ന പ്രകാശ് ഒരേയൊരു ചിത്രം മാത്രമാണ് പിന്നീട് കമ്മിറ്റ് ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. ചിത്രത്തില്‍ നായകനും പ്രകാശ് വര്‍മ്മ തന്നെയാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടിയും തന്‍റെ ഒരു പ്രശസ്ത കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ലഘുവീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

കൊച്ചിയിലെ പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രമാണ് ഇത്. അഭിരാമി, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ മുഖങ്ങള്‍. ഒപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഉദയകൃഷ്ണയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. കോ ഡയറക്ടര്‍ ശങ്കര്‍ രാമകൃഷ്ണന്‍, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സത്യം സിനിമാസ്, വര്‍ണ്ണചിത്ര എന്നീ ബാനറുകളില്‍ എം ജി പ്രേമചന്ദ്രനും മഹാ സുബൈറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button