Cinema

18 വർഷത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും, ‘പേട്രിയറ്റ്’ ബിടിഎസ് വീഡിയോ പുറത്ത്

മലയാളത്തിലെ മഹാനടൻമാരായ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പേട്രിയറ്റിന്റെ ആദ്യത്തെ ബി.ടി.എസ് വീഡിയോ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്. ഫഹദ് ഫാസിൽ. കുഞ്ചാക്കോ ബോബൻ എന്നിവരും ശ്രീലങ്കൻ ഷെഡ്യൂളിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ഏപ്രിൽ 23ന് പേട്രിയറ്റ് ആഗോള റീലീസായി തിയേറ്ററുകളിൽ എത്തും. നയൻതാര,​ രാജീവ് മേനോൻ,​ രേവതി,​ ജിനു ജോസഫ്,​ പ്പ്രകാശ് ബെലവാടി,​ ഡാനിഷ് ഹുസൈൻ,​ സനൽ അമൻ,​ ഷഹീൻ സിദ്ദിഖ്,​ ദർശന രാജേന്ദ്രൻ,​ സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി,​ കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്,​ കെ.ജി. അനിൽകുമാർ എന്നിവർ ചേർ‌ന്നാണ് പേട്രിയറ്റിന്റെ നിർമ്മാണം. സി,​ആർ. സലിം പ്രൊഡക്ഷൻസ്,​ ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവയുടെ ബാനറുകളിൽ സി.ആർ. സലിം,​ സുഭാഷ് ജോർജ് മാനുവൽ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിക്കുന്നു. സി.വി, സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ.

ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.ഛായാഗ്രഹണം മാനുഷ് നന്ദൻ, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത് അമ്പാടി, ലിറിക്സ് അൻവർ അലി, സംഘട്ടനം ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ് നവീൻ മുരളി, വിഎഫ്എക്സ് ഫയർഫ്‌ളൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ എയ്സ്‌തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button