Cinema

‘ധുരന്ദറിലെ ആ ഗാനം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ..’; തുറന്നുപറഞ്ഞ് അയേഷ ഖാൻ

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ‘ധുരന്ദർ’ തിയേറ്ററിലെ ഒടിടിയിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആഗോള തലത്തിൽ 1300 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു ധുരന്ദർ. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഷെറാറത്ത്. 

ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് അയേഷ ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തന്റെ ആർത്തവ ദിവസങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണമെന്നും ഒരുപാട് ഡാൻസ് ചെയ്ത് തങ്ങൾക്ക് അസ്ഥികൾ വരെ വേദനിക്കാൻ തുടങ്ങിയെന്നും അയേഷ ഖാൻ വെളിപ്പെടുത്തി.

“രണ്ടുദിവസമായിരുന്നു ഷൂട്ടിങ്. നല്ല പണിയുണ്ടായിരുന്നു. എന്റെ ആർത്തവദിനങ്ങളിലായിരുന്നു ഷൂട്ടിങ്. എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നില്ല ഞാൻ. വീർത്തിരിക്കുന്നതുകാരണം ഒട്ടും മികച്ചതായി എനിക്ക് തോന്നിയില്ല. കുറച്ചുകൂടെ നന്നായിരുന്നുവെങ്കിലെന്ന് എനിക്ക് തോന്നി. രണ്ടുദിവസത്തിനുള്ളിൽ തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.” അയേഷ ഖാൻ പറയുന്നു.

“സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെയുണ്ടായിരുന്നുവെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഈ രണ്ടുദിവസത്തിനുള്ളിൽ തന്നെ ആ വിവാഹരംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നു. ചെയ്യാൻ കുറേകാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല. ഞങ്ങൾ വല്ലാതെ ക്ഷീണിതരായിരുന്നു. ഒരുപാട് ഡാൻസ് ചെയ്ത് ഞങ്ങൾക്ക് അസ്ഥികൾ വേദനിക്കാൻ തുടങ്ങി.” അയേഷ ഖാൻ കൂട്ടിച്ചേർത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button