Cinema

‘ഒരു ആൽബം കാരണം ഞാൻ എ പടം നായിക ആയല്ലോ’; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് ഭാര്യ രേണു അഭിനയരംഗത്തേക്ക് എത്തുന്നത്. ആൽബങ്ങളിലും ഷോര്ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു എത്തിയിരുന്നു.

ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസം പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.കഴിഞ്ഞ ദിവസം രേണുവിന്റെ പുതിയ ആൽബം പുറത്തിറങ്ങിയിരുന്നു. ആൽബം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തിയിരിക്കുകയാണ് രേണു. സംവിധായകൻ ശാന്തിവിള ദിനേശ് ഉൾപ്പടെയുള്ളവർ തനിക്കെതിരെ പറയുന്ന യൂട്യൂബ് വീഡിയോകളുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചായിരുന്നു താരത്തിന്റെ മറുപടി.’ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ.

രേണു സുധിയുടെ കുൽസിതം ഫുൾ റിയാക്ഷൻ. മന്ദാര ചേൽ ആൽബത്തിന് വൻ പ്രമോഷൻ’- എന്നാണ് രേണു ഫേസ്‌ബുക്കിൽ കുറിച്ചത്.’രേണുസുധിയുടെ കുൽസിതം കണ്ട് നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു’, ‘രേണു സുധിയുടെ ദുബായിലെ ബിസിനസ് ഇതായിരുന്നു’, ‘ തെളിവ് സഹിതം പൊക്കി’ – എന്നിങ്ങനെയുള്ള തലക്കെട്ടുകളാണ് രേണുവിനെതിരെ യൂട്യൂബ് ചാനലുകളിൽ വന്നിരിക്കുന്നത്. ഷൺമുഖ ദാസിനൊപ്പമുള്ള ആൽബത്തിലെ രേണുവിന്റെ ചില രംഗങ്ങളാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. ആൽബത്തിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമൊക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button