Cinema

മലയാളികളുടെ പ്രിയപ്പെട്ട ‘ഷാജി പാപ്പനും’ സംഘവും വീണ്ടും

മലയാളികളുടെ പ്രിയപ്പെട്ട ‘ഷാജി പാപ്പനും’ സംഘവും വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ആവേശമായി പുതിയ വിശേഷം. ‘ആട് 3’ എന്ന ചിത്രത്തിലൂടെ ഒരു വിദേശ താരം കൂടി പാപ്പനൊപ്പം ചേരുന്ന വാർത്തയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നടിയും സ്റ്റണ്ട് താരവുമായ അലെയ ബോൺ ആണ് ഈ വമ്പൻ വരവിന് പിന്നിൽ. പാർക്കൗറിൽ വിദഗ്ധ പരിശീലനം നേടിയ അലെയ, ‘കെയ്റ്റ് ലാറ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ എപ്പിക് ഫാൻ്റസി ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾക്കൊപ്പമാണ് അലെയയെയും ആരാധകർക്കായി പരിചയപ്പെടുത്തിയത്. നേരത്തെ രാജഭരണ കാലത്തുള്ള കഥാപാത്രങ്ങളുടെ ലുക്കുകൾ പുറത്തുവിട്ടിരുന്നെങ്കിലും, നിലവിലെ കാലഘട്ടത്തിലെ വേഷപ്പകർച്ചകൾ ഇന്നാണ് അവതരിപ്പിച്ചത്. ആരാധകരുടെ പ്രിയ കഥാപാത്രങ്ങളായ സാത്താൻ സേവ്യർ (സണ്ണി വെയ്ൻ), അറയ്ക്കൽ അബു (സൈജു കുറുപ്പ്), ക്യാപ്റ്റൻ ക്ലീറ്റസ് (ധർമ്മജൻ ബോൾഗാട്ടി) എന്നിവരുടെ പോസ്റ്ററുകൾക്ക് പിന്നാലെയാണ് അലെയയുടെ മാസ്സീവ് എൻട്രി മിഥുൻ പ്രഖ്യാപിച്ചത്.

ആട് പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഈ ലേഡി ആക്ഷൻ താരത്തിന്റെ സാന്നിധ്യം, ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ഒരു പരിവേഷം കൂടി നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button