Cinema

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റ് ചെയ്യുമ്പോ തനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ലെന്നും, ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു.

“ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” മഹേഷ് നാരായൺ പറയുന്നു. ക ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.

അതേസമയം മമ്മൂട്ടി ചിത്രം പേട്രിയറ്റ് ആണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാൽ അടക്കം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻറെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധേയമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button