Cinema

‘കാമുകനിൽ നിന്ന് തമന്ന ആഗ്രഹിച്ചത് വിവാഹം, പക്ഷെ വിജയ് വർമ്മയുടെ പ്രതീക്ഷ മറ്റൊന്നായിരുന്നു’

ദക്ഷിണേന്ത്യയിൽ നിറയെ ആരാധകരുളള നടിയാണ് തമന്ന. ഹിന്ദി നടൻ വിജയ് വ‌ർമ്മയുമായുളള തമന്നയുടെ പ്രണയവും വേ‌ർപിരിയിലുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. തമിഴിലെ സൂപ്പർസ്റ്റാറുകളുടെയും നായികയായ തമന്നയുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴിതാ മലയാളം സിനിമയെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

രജനികാന്തിന്റെ ചിത്രമായ ജയിലറിൽ ഗസ്റ്റ് ‌റോളിൽ തമന്ന എത്തിയിരുന്നു. രജനികാന്തിനെപോലെ മനുഷ്യത്വമുളള ഒരു നടനെയും ഇതുവരെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. തമിഴ്,ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് വിജയം നേടിയ തമന്നയ്ക്ക് മലയാളത്തിൽ കടുത്ത പരാജയമാണ് ഉണ്ടായത്. മലയാള സിനിമയെക്കുറിച്ച് അവർ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് കാമ്പുളള ചിത്രങ്ങൾ വരുന്നത് മലയാളത്തിൽ നിന്നാണെന്നാണ് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

തമിഴിലെ പല സൂപ്പർതാരങ്ങളോടൊപ്പവും തമന്ന അഭിനയിച്ചിരുന്നു. എന്നാൽ വിജയ് ചിത്രമായ സുറയിൽ അഭിനയിച്ചത് തെ​റ്റായ തീരുമാനമായിരുന്നുവെന്ന് തമന്ന പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിനിടയിൽ നടി ശ്രുതി ഹസനും തമന്നയും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ തമന്ന അത് നിഷേധിച്ചിരുന്നു. ഇവർക്ക് തമിഴിലും തെലുങ്കിലുമൊന്നും പ്രണയബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹിന്ദി നടനായ വിജയ് വർമ്മയുമായി അവർ പ്രണയത്തിലായിരുന്നു.

പല പരിപാടികളിലും അവർ ഒരുമിച്ചായിരുന്നു മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയിരുന്നത്. വിജയ് വർമ ലളിതമായി കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ് വാദം. എന്നാൽ അയാൾ അഭിനയിക്കുന്നത് സ്ത്രീവിരുദ്ധയുളള കഥാപാത്രങ്ങളാണ്. ഒരു ഹിന്ദി വെബ്സിരീസിൽ അഭിനയിക്കുന്നതിനിടയിലാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലാകുന്നത്. വിജയ് വർമ ലിവിംഗ് ടുഗദാറായിരുന്നു തമന്നയിൽ നിന്ന് ആഗ്രഹിച്ചത്.

എന്നാൽ തമന്ന ആഗ്രഹിച്ചത് വിവാഹമായിരുന്നു. അങ്ങനെയാണ് ഇരുവരും വേർപിരിഞ്ഞത്. അങ്ങനെയാണ് പ്രാണനെപോലെ സ്നേഹിച്ചിരുന്ന വിജയ് വർമ്മയുമായി വേർപിരിഞ്ഞെന്ന വിവരം തമന്ന ആരാധകരോട് തുറന്നുപറഞ്ഞത്. ഇവർ വേർപിരിഞ്ഞതിൽ പല കാരണങ്ങൾ പുറത്തുവന്നിരുന്നു. ഹിന്ദിയിൽ വിജയ് വർമ്മയുടെ മാർക്ക​റ്റ് കുതിച്ചുയർന്നതും തമന്നയുടെ കരിയറിൽ ചില വിളളലുകൾ വന്നതുമാണ് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്’- ആലപ്പി അഷ്‌റഫ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button