Cinema

കടുത്ത പനിയും ശരീരവേദനയും; നടി മമിത ബൈജു ആശുപത്രിയിൽ

കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. തുടർന്ന് മമിതയുടെ ഓസ്ട്രേലിയൻ യാത്ര മാറ്റിവച്ചു. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിൽ മമിതയായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. വീഡിയോ സന്ദേശത്തിലൂടെ തന്റെ ആരോഗ്യവസ്ഥ പറഞ്ഞുകൊണ്ട് വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുന്ന മമിതയുടെ വീഡിയോ ക്ലൈഡ് മലയാളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

നിർഭാഗ്യവശാൽ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു. പക്ഷെ ഡോക്ടർമാർ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്’- മമിത വീഡിയോയിൽ പറഞ്ഞു.കടുത്ത പനിയും ശരീരവേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ഓസ്ട്രേലിയൻ സന്ദർശനം ഒഴിവാക്കേണ്ടിവന്നത് തനിക്ക് വലിയ നഷ്ടമായിപ്പോയെന്നും നടി പറ‌ഞ്ഞു. ക്ലൈഡ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഓസ്ട്രേലിയൻ യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മമിത ബൈജു വ്യക്തമാക്കി.അതേസമയം, മമിത നായികയായെത്തിയ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുകയാണ്. 200 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഇതിനകം 203 കോടി നേടിയെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button