Cinema

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇ-മെയിൽ; തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നതായി നടൻ ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആരാധകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്.

tovinothomas79@gmail.com എന്ന വിലാസത്തിൽ നിന്നാണ് വ്യാജ ഇ-മെയിലുകൾ അയക്കുന്നതെന്ന് ടൊവിനോ അറിയിച്ചു. ഈ ഇ-മെയിൽ വിലാസവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരിൽ ഇത്തരത്തിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ ഇ-മെയിലുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ മറുപടി നൽകരുതെന്നും വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ടൊവിനോ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടാൽ നൽകാതിരിക്കണമെന്നും ഇത്തരം സന്ദേശങ്ങൾ ഉടൻ സ്പാം അല്ലെങ്കിൽ ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ‘പള്ളിച്ചട്ടമ്പി’, ‘ഖലീഫ’ തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, സൈജു ശ്രീധർ സംവിധാനം ചെയ്യുന്ന ‘മുൻപേ’, നസ്രിയ നായികയാകുന്ന മുഹ്സിൻ പരാരി ചിത്രം ‘എൽ ക്ലാസിക്കോ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button