Cinema

വിജയ്‌യും തൃഷയും പ്രണയത്തിലോ? സുഹൃത്തിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ജന്മദിനത്തിന് ആശംസയറിയിച്ച് നടി തൃഷ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനിടെ തൃഷയുടെ പോസ്റ്റിന് അടുത്ത സുഹൃത്തും നടിയുമായ ചാർമി കൗർ നൽകിയ കമന്റ് ചർച്ചയാവുകയാണ്.

20 വർഷത്തിലേറെയായി തൃഷയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് ചാർമി. തൃഷയുടെ ജന്മദിനാഘോഷത്തിലും ചാർമിയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ രണ്ടുപേരും പങ്കുവയ്ക്കാറുണ്ട്.’എല്ലാം അർത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെ വിജയ്‌‌ക്കൊപ്പം കേക്കിന് മുന്നിലിരിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. ‘ഇതിന് പ്യുയർ ഗോൾഡ് കപ്പിൾ, റിബൽസ്’ (ശുദ്ധമായ സ്വർണം പോലെയുള്ള ദമ്പതികൾ, വിമതർ)- എന്നാണ് ചാർമി കമന്റ് ചെയ്തത്. തൃഷയുടെ അടുത്ത സുഹൃത്ത് വിജയ്‌യെയും തൃഷയെയും ദമ്പതികൾ എന്നുവിളിച്ചതാണ് ശ്രദ്ധനേടുന്നത്.

വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വിജയ്‌യുടെ ജന്മദിനത്തിന് പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും വലിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. 22നായിരുന്നു വിജയ്‌യുടെ 52-ാം ജന്മദിനം. എന്നാൽ അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് പിറ്റേദിവസം തൃഷ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തതിനുപിന്നാലെയാണ് വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂഹങ്ങൾ പരന്നത്. ഇതിനുപിന്നാലെ പല പൊതുയിടങ്ങളിലും ഇരുവരും ഒന്നിച്ചെത്തിയതും അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതിൽ വിജയ്‌യും തൃഷയും പ്രതികരിച്ചിട്ടുമില്ല. വിജയ്‌യും ഭാര്യ സംഗീതാ സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button