‘തന്നെ അടിച്ചിടാൻ കൂടെ നിന്നവരൊക്കെ താനൊന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കണം ; നടൻ ദിലീപ്

പ്രിൻസ് ആൻഡ് ഫാമിലി’യുടെ വിജയത്തിൽ പ്രേക്ഷകരോടു നന്ദി പറഞ്ഞ് ദിലീപ്. വലിയ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ ഒരു സിനിമ വിജയിക്കുന്നത്. ജീവിതത്തിലും കരിയറിലും തകർന്നു നിന്നപ്പോൾ തനിക്ക് വേണ്ടി കഥയെഴുതിയ ആളാണ് സച്ചി, സച്ചി ജനിച്ചത് തന്നെ ‘രാമലീല’ എന്ന സിനിമയുടെ കഥയെഴുതാനാണെന്ന് തോന്നിയിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ അടിച്ചിടാൻ കൂടെ നിന്നവരൊക്കെ താനൊന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കണമെന്ന് ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ വിജയാഘോഷ വേളയിൽ ദിലീപ് പറഞ്ഞു.
സർവ ശക്തനായ ദൈവത്തിന് നന്ദി പറയുന്നു. എന്റെ സിനിമ കണ്ട, കണ്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുന്നു. എന്റെ സിനിമകൾ കണ്ട് എന്നെ ഒരുപാട് ഇഷ്ടപ്പെട്ട രണ്ട് സുഹൃത്തുക്കൾ, ഇപ്പോ അവർ എന്റെ സുഹൃത്തുക്കളാണ്, അന്ന് എനിക്ക് അവരെ അറിയില്ലായിരുന്നു. സിനിമയുടെ സംവിധായകനായ ബിന്റോയെയും തിരക്കഥാകൃത്തായ ഷാരിസിനെക്കുറിച്ചുമാണ് പറയുന്നത്.
ദിലീപ് പറയുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാമലീല. ഏറ്റവും പ്രതിസന്ധിയിൽ നൽകുന്ന സമയത്ത്, ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ല എന്ന് പറയുന്ന സമയത്ത് ഇവിടുത്തെ ലക്ഷക്കണക്കിന് ജനങ്ങൾ തിയറ്ററിലേക്ക് ഓടിവന്ന് ആ നടനെ ഇവിടുന്ന് അങ്ങനെ കളയാൻ പാടില്ല എന്നുള്ള രീതിയിൽ പിടിച്ചു നിർത്തിയ ഒരു സിനിമ. അതുപോലെതന്നെയായി ഈ 150ാം സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി’