News

അത് ചിലര്‍ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ: തുറന്ന് പറഞ്ഞ് ‘വിക്രം വേദ

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് പവിത്രം. ഇതിലെ വിക്രം-വേദ ജോഡിയെ ഇതിനകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഡിസംബർ മാസത്തിൽ സംപ്രേഷണം ആരംഭിച്ച്, ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ട്.

സുരഭി സന്തോഷ് ആണ് സീരിയലിലെ നായികാ കഥാപാത്രമായ വേദയെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് ശശികുമാർ ആണ് വിക്രമിനെ അവതരിപ്പിക്കുന്നത്. സീരിയലിലെയും വ്യക്തീജീവിതത്തിലെയും വിശേങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഇവരുടെ പുതിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.

പുറത്തിറങ്ങിയാൽ തന്നെ പലരും വേതാളം അല്ലെങ്കിൽ വേദ എന്നാണ് വിളിക്കുന്നതെന്നും ആ പേരിനോട് തനിക്ക് അറ്റാച്ച്മെന്റ് തോന്നിത്തുടങ്ങിയെന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സുരഭി സന്തോഷ് പറഞ്ഞു. അത്തരം കാര്യങ്ങൾ താൻ ആസ്വദിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

പവിത്രത്തിലെ ചില സീനുകൾ കാണുമ്പോൾ താൻ പോലും കരഞ്ഞുപോയിട്ടുണ്ടെന്ന് ശ്രീകാന്ത് ശശികുമാർ പറഞ്ഞു. ”അച്ഛന് വിക്രം വാങ്ങിക്കൊടുക്കുന്ന ഷർട്ട് ഇടുമ്പോൾ അദ്ദേഹം കരയുന്ന സീൻ ഉണ്ട്. അതൊക്കെ കണ്ടപ്പോൾ ഞാൻ പോലും കരഞ്ഞുപോയി. ഞാൻ അഭിനയിക്കുന്ന സീരിയൽ ആണെങ്കിൽ പോലും ചില രംഗങ്ങൾ കാണുമ്പോൾ നമുക്ക് ഫീൽ ആകും

ശ്രീകാന്ത് കൂട്ടിച്ചേർത്തു. പവിത്രത്തിൽ നിന്നും സുരഭിയും ശ്രീകാന്തും മാറി പകരം മറ്റു രണ്ടു പേർ വരികയാണെന്ന തരത്തിലുള്ള വാർത്തകളോടും ഇരുവരും പ്രതികരിച്ചു. അതെല്ലാം വ്യാജവാർത്തകളാണെന്നും വിക്രമും വേദയുമായി തങ്ങൾ തന്നെ ഇനിയും തുടരുമെന്നും ഇവർ അറിയിച്ചു. ”ഒന്നുകിൽ വ്യൂവർഷിപ്പ് കിട്ടാൻ ചിലർ സൃഷ്ടിക്കുന്ന വ്യാജവാർത്തകളാവാം ഇത്, അല്ലെങ്കിൽ സീരിയലിന്റെ പോപ്പുലാരിറ്റി കണ്ട് ചിലർ ചെയ്യുന്നതാവാം”, സുരഭി സന്തോഷ് കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button